ഇന്നലെ 336 പേർക്ക്
കോട്ടയം : ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10263 പേർ. 6308 പേർ രോഗമുക്തി നേടി. ഇന്നലെ പുതിയതായി ലഭിച്ച 4603 പരിശോധനാ ഫലങ്ങളിൽ 336 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 323 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചുപേർ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒൻപത് പേരും രോഗബാധിതരായി. കോട്ടയം : 52, ഏറ്റുമാനൂർ, മുണ്ടക്കയം : 17, ചങ്ങനാശേരി : 16, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി : 14, വാഴപ്പള്ളി, കങ്ങഴ : 12, എരുമേലി, മാഞ്ഞൂർ : 10, അയ്മനം, കറുകച്ചാൽ, ആർപ്പൂക്കര : 9 , അതിരമ്പുഴ, പാമ്പാടി : 8, പനച്ചിക്കാട്, തൃക്കൊടിത്താനം : 7, വിജയപുരം : 6 എന്നിവിടങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായ 153 പേർ കൂടി ആശുപത്രി വിട്ടു. 21284 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |