ഒക്‌ടോബർ 17ന് ഓൺലൈനായി പരാതി കേൾക്കും
കൊല്ലം: സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഇ ലോക് അദാലത്ത് ഒക്‌ടോബർ 17ന് നടക്കും. കൊവിഡ് കാരണത്താൽ തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്ന പരാതികളാണ് തീർപ്പാക്കാൻ ശ്രമിക്കുന്നത്.
ജനങ്ങൾക്ക് പരാതികൾ സ്വന്തം താലൂക്കിലെ നിയമ സേവന അതോറിറ്റിക്ക് നിർദ്ദിഷ്ട അപേക്ഷയോടൊപ്പം നൽകാം. കൊവിഡ് പ്രതിസന്ധി നില നിൽക്കുന്നതിനാൽ പൂർണമായും ഓൺലൈനായാണ് ലോക് അദാലത്ത് നടത്തുക. ഓൺലൈൻ പ്ലാറ്റ്ഫോം വഴി പരാതിക്കാരനെ ന്യായാധിപൻ കണ്ടാണ് വിവരങ്ങൾ കേട്ട് തീർപ്പ് കൽപ്പിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. കക്ഷികൾക്ക് അദാലത്തിൽ പങ്കെടുക്കാൻ ഇ - മെയിൽ വിലാസവും ഫോൺ നമ്പരും വേണം
2. അതത് താലൂക്ക് കേന്ദ്രങ്ങളിലെ നമ്പരിൽ ബന്ധപ്പെട്ടാൽ മെയിൽ ഐ.ഡി ഇല്ലാത്തവർക്ക് സമ എന്ന ഏജൻസി വഴി സൗജന്യമായി ഐ.ഡി നൽകും
3. പരാതിക്കാർക്ക് ഓരോ ബൂത്തിലും ഒരു ജഡ്‌ജ്, അഭിഭാഷകൻ, പാരാ ലീഗൽ വോളണ്ടിയർ എന്നിവരുടെ സേവനം ലഭിക്കും
4. നാട്ടിലും വിദേശത്തുമുള്ളവർക്ക് ഇ വെർച്വൽ അദാലത്തിൽ പങ്കെടുക്കാം
5. കോടതിയിൽ നിലവിലുള്ള കേസുകളും പുതുതായി ഫയൽ ചെയ്യുന്നവയും അദാലത്തിൽ പരിഗണിക്കും
6. ആധാരവുമായി ബന്ധപ്പെട്ടവ, വാഹന നഷ്‌ടപരിഹാരം, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ, സിവിൽ കേസുകൾ, കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവ തുടങ്ങിയ കേസുകൾ ഇ -അദാലത്തിൽ പരിഗണിക്കും
ഫോൺ
ജില്ലാ സെൽ: 0474 2791399
കൊല്ലം: 88482 44029
കുന്നത്തൂർ: 94473 03220
കരുനാഗപ്പള്ളി: 94465 57589
പത്തനാപുരം: 94467 28100
കൊട്ടാരക്കര: 94957 52471
''
കേസ് തീർപ്പാക്കി ഡിജിറ്റൽ സിഗ്‌നേച്ചറിലൂടെ നൽകുന്ന അവാർഡുകൾ കോടതിവിധിക്ക് തുല്യമാണ്.
സുബിത ചിറയ്ക്കൽ, സബ് ജഡ്‌ജ്,
ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |