തിരുവനന്തപുരം: വാളയാർ പീഡനകേസിൽ സർക്കാർ പെൺകുട്ടികളുടെ മാതാവിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന ഉറച്ച തീരുമാനമാണ് സർക്കാരിനുള്ളത്. നിയമപോരാട്ടത്തിനായി സർക്കാർ തന്നെയാണ് മുൻകെെയെടുത്തതെന്നും ഹെെക്കോടതിയിലെ സാധാരണ കാലതാമസമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിൽ ആരെയും പറ്റിക്കുന്ന നിലപാട് തനിക്കില്ല. ഇത് പരിഹരിക്കാൻ അർജന്റ് മെമ്മോ ഫയൽ ചെയ്തതാണെന്നും കോടതി നടപടി പൂർത്തിയാകുന്ന മുറയ്ക്ക് തീരുമാനമെടുക്കാനാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാളയാർ കേസ് അട്ടിമറിയ്ക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പിയും കോൺഗ്രസും ആരോപിച്ചിരുന്നു. പാർട്ടി പ്രവർത്തകർ പ്രതികളായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് വാളയാർ കേസിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയത്. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |