പൊന്നാനി: യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ തിരൂർ സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെ അന്വേഷണ വിധേയമായി ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തു. പെരുമ്പടപ്പ് സി.ഐയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. തെക്കേപ്പുറം സ്വദേശി നജ്മുദ്ദീനാണ് പരാതിക്കാരൻ.
24നാണ് സംഭവം. പരാതി ഇങ്ങനെ- രാവിലെ ഒമ്പതിനും പത്തിനും ഇടയിൽ മഫ്തിയിലെത്തിയ പൊലീസുകാർ കുളിമുറിയിലായിരുന്ന നജ്മുദ്ദീനെ ബലം പ്രയോഗിച്ച് പുറത്തിറക്കി മർദ്ദിച്ചു. സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ചും ക്രൂരമായി മർദ്ദിച്ചു. നഗ്നനായി നിറുത്തി രഹസ്യഭാഗങ്ങളിൽ അടിക്കുകയും കമിഴ്ത്തിക്കിടത്തി ചവിട്ടുകയും കുത്തുകയും ചെയ്തു. തുടർന്ന് ചൂടുള്ള പഞ്ചസാര ലായി നി കുടിപ്പിച്ചു.
എന്താണ് കാര്യമെന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ ഒരു സ്ത്രീയെ ശല്യം ചെയ്തെന്നാണ് പറഞ്ഞത്. യുവാവ് പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |