തിരുവല്ല: കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമണം നടത്തിവന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പൊലീസ് അറസ്റ്രുചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാർ (22), തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ വീട്ടിൽ രാഹുൽ മനോജ് (25), മണിമല കുളത്തുങ്കൽ കിഴക്കേപ്പുറം വീട്ടിൽ പ്രജിത്ത് പി. നായർ (27), ചെങ്ങന്നൂർ പാണ്ടനാട് കുട്ടന്മാന്തറ വീട്ടിൽ സുധീഷ് (25) എന്നിവരാണ് പിടിയിലായത്. തിരുവല്ല, ചങ്ങനാശേരി, മല്ലപ്പള്ളി എന്നിവിടങ്ങളിൽ ഗുണ്ടാ പ്രവർത്തനം നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. മാസങ്ങളായി ഇതര സംസ്ഥാനങ്ങളിലടക്കം ഒളിവിൽ കഴിഞ്ഞിരുന്നഇവരെ ബുധനാഴ്ച രാത്രി ചക്കുളത്ത്കാവിനടുത്ത് നിന്ന് പിടികൂടുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. സി.ഐ പി.എസ് വിനോദ്, എസ്.ഐ എ. അനീസ്, എ.എസ്.ഐ കെ.എൻ അനിൽ, സി.പി.ഒ മാരായ എം.എസ്. മനോജ് കുമാർ, വി.എസ് വിഷ്ണുദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |