തൃശൂർ: ജില്ലയിൽ വിമതർക്കെതിരെ പുറത്താക്കി കോൺഗ്രസിന്റെ തിരിച്ചടി. കോർപറേഷനിൽ നാലുപേരെയും ഗ്രാമപഞ്ചായത്തുകളിൽ 8 പേരെയുമാണ് ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് പുറത്താക്കിയത്. കോർപറേഷനിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന നെട്ടിശേരി ഡിവിഷനിലെ എം.കെ. വർഗീസ്, തൈക്കാട്ടുശേരി ഡിവിഷനിലെ സന്തോഷ്, കിഴക്കുംപാട്ടുകര ഡിവിഷനിൽ മത്സരിക്കുന്ന കെ.ജെ. റാഫി, നടത്തറ ഡിവിഷനിലെ കിരൺ സി. ലാസർ എന്നിവരെയാണ് പാർട്ടിയുടെ പ്രഥാമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. ഇവരിൽ കെ.ജെ.റാഫി ഒഴിച്ച് ബാക്കി എല്ലാവരും മുൻ കൗൺസിലർമാരാണ്. അതേസമയം കോർപറേഷനിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ ആകെ ഒമ്പതിടത്താണ് വിമതരുള്ളത്. ഇവർ നാമനിർദ്ദേശ പത്രിക പിൻവലിച്ചിട്ടില്ലെങ്കിലും തങ്ങളുടെ ഒപ്പം നിറുത്താനുള്ള പരിശ്രമമാണ് നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളിൽ 8 പേരെയാണ് പാർട്ടിയിൽ പുറത്താക്കിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |