SignIn
Kerala Kaumudi Online
Thursday, 21 May 2026 10.17 AM IST

അധികം വൈകാതെ ഭൂമി അന്യഗ്രഹജീവികളുടെ കൈയിലാവും, മനുഷ്യർ അവർക്ക് അടിമകളും... വീണ്ടും തെളിവുകൾ അയച്ച് അന്യഗ്രഹജീവികൾ

aliens

ബുക്കാറെസ്റ്റ്: ഭൂമിയുടെ നിയന്ത്രണം കൈക്കലാക്കുന്ന അന്യഗ്രഹ ജീവികൾ മനുഷ്യനെ അടിമകളാക്കുന്ന കാലം അടുത്തുവോ?. ഇതിലേക്ക് വിരൽചൂണ്ടുന്ന ചില കാര്യങ്ങൾ ലോകത്തിന്റെ പലഭാഗത്തായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. റൊമാനി​യയി​ലെ പി​യത്ര നീമി​ലെ പെട്രോഡാവ ഡേസി​യൻ കോട്ടയ്ക്ക് തൊട്ടരി​കി​ലായി​ അന്യഗ്രഹ ജീവി​കൾ സ്ഥാപി​ച്ചെന്നു കരുതുന്നു ഫലകം കണ്ടെത്തി​യതാണ് ഒടുവി​ലത്തെ സംഭവം. പതി​മൂന്നടി​ ഉയരത്തിൽ ത്രി​കോണാകൃതി​യുളള ഫലകമാണ് കണ്ടെത്തി​യത്. ഭൂമി​യി​ൽ ഉറപ്പി​ച്ച നി​ലയി​ലുളള തി​ളക്കമാർന്ന ഏതോ ലോഹം കൊണ്ടുണ്ടാക്കി​യ സ്തംഭത്തി​ൽ കുറി​പ്പുകൾക്ക് സമാനമായ ചി​ലത് കാണുകയും ചെയ്യുന്നുണ്ട് എന്നാണ് റി​പ്പോർട്ട്. വിജനമായ സ്ഥലത്തെത്തിയ ചിലരാണ് ഫലകം കണ്ടത്.

ഇത്തരത്തി​ലൊരു ഫലകം നേരത്തേ അമേരിക്കയിലെ തെക്കൻ യൂറ്റായിലെ മരുഭൂമിയിൽ കണ്ടെത്തി​യി​രുന്നു. റൊമാനി​യയി​ൽ കണ്ടെത്തി​യ ഫലകത്തി​ന് ഇതി​ൽ നി​ന്ന് ചി​ല വ്യത്യാസങ്ങൾ കണ്ടെത്തി​യി​ട്ടുണ്ട്. ആദ്യത്തെ ഫലകം പോലെ ഇതും അന്യഗ്രഹജീവി​കൾ സ്ഥാപി​ച്ചതാണെന്നാണ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ പറയുന്നത്. അന്യഗ്രഹ ജീവികളല്ലാതെ ആരും ആളൊഴിഞ്ഞ സ്ഥലത്ത് ഫലകം സ്ഥാപിക്കില്ല എന്നും അവർ പറയുന്നു. അമേരിക്കയിലെ ഫലകം കാണാതായതിന് തൊട്ടടുത്ത ദിവസമാണ് റൊമാനി​യയി​ലെ ഫലകം കണ്ടെത്തിയത്. എന്നാൽ, ഇക്കാര്യത്തി​ന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.

അമേരിക്കയിലെ മരുഭൂമിയിലെ ചുവന്ന പാറക്കെട്ടുകൾക്ക് സമീപത്ത് മണ്ണിൽ നിന്ന് 12 അടി ഉയരത്തിലാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഈ ഫലകത്തിനും ത്രികോണാകൃതിയാണ് ഉണ്ടായിരുന്നത്. ഹെലികോപ്ടർ വഴി ചെമ്മരിയാടുകളുടെ സർവേ നടത്തിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥരാണ് ആദ്യത്തെ ഫലകം കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞർ പരിശോധിച്ചെങ്കിലും കൂടുതൽ കാര്യങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയാണിതെന്നാണ് വിശദീകരണം. സ്റ്റാൻലി കുബ്രിക് സംവിധാനം ചെയ്ത പ്രശസ്ത ഹോളിവുഡ് ചിത്രം ' 2001 : എ സ്‌പേസ് ഒഡീസിയിൽ ' ഇതുപോലൊരു സ്തംഭത്തെ കാണാം.ചിത്രത്തിൽ അന്യഗ്രഹ ജീവികളാണ് ഈ സ്തംഭം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ആരാധകരിൽ ആരെങ്കിലും നിർമിച്ച് മരുഭൂമിയിൽ സ്ഥാപിച്ചതാകാൻ ഇടയുണ്ടെന്നാണ് അന്ന് ചില ഗവേഷകർ പറഞ്ഞിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, ANOTHER MONOLITH APPEARS IN ROMANIA DAYS AFTER UNEXPLAINED DISAPPEARANCE OF UTAH STRUCTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360