തെന്മല: കൊല്ലം തെന്മലയിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു. വഴിയരികിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടികളെ പിക്ക് അപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ അടുത്തുളള വയലിലേക്ക് മറിഞ്ഞു. ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പെട്ട ശ്രുതിയുടെ സഹോദരി ശാലിനി ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |