പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 299 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
11 പേർ വിദേശത്തുനിന്നു വന്നവരും 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 261 പേർ ക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (നെല്ലിമലമേൽ ഭാഗം), കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് 13 ( പ്ലാമൂട്ടിൽപ്പടി മുതൽ കടവിൽപ്പടി വരെ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് (മുണ്ടക്കാമല ഭാഗം ) പ്രദേശങ്ങളിൽ ഡിസംബർ രണ്ടു മുതൽ ഏഴ് ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.