ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തുന്ന 10 മുഖ്യമന്ത്രിമാരിൽ ഏഴുപേർ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) യിൽ നിന്നുള്ളവരാണെന്ന് സർവേ റിപ്പോർട്ട്. അതേസമയം തന്നെ ജനപ്രിയ മുഖ്യമന്ത്രിമാർ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണെന്ന് ഐഎഎൻഎസ് സിവോട്ടർ സ്റ്റേറ്റ് ഓഫ് നേഷൻ 2021 സർവേ പറയുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അസം, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ദേശീയ ശരാശരിയേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് സർവേ റിപ്പോർട്ടിൽ പറയുന്നത്. തുടർ ഭരണ സാദ്ധ്യതയുള്ളതായും പ്രവചനമുള്ളതായിട്ടാണ് സൂചന. അതേസമയം, റേറ്റിംഗ് വച്ചുനോക്കുമ്പോൾ തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും മുഖ്യമന്ത്രിമാരാണ് ഏറ്റവും താഴെയുള്ളവർ. ഇത് ഈ സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധത ചൂണ്ടിക്കാണിക്കുന്നു.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികാണ് രാജ്യത്തെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയെന്നാണ് സർവേയിൽ പറയുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, ആന്ധ്രാപ്രദേശിലെ വൈ എസ് ജഗൻമോഹൻ റെഡ്ഡിയും തൊട്ടുപിന്നാലെയുണ്ട്. എന്നാൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവർ ജനപ്രീതി കുറഞ്ഞവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ജനപ്രീതി കൂടുതലാണ്. എന്നാൽ ബിജെ പി അല്ലെങ്കിൽ സഖ്യകക്ഷികൾ ഭരിക്കുന്ന ഉത്തർപ്രദേശ്, കർണാടക, ബീഹാർ സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ താഴെയാണ്. രാജ്യത്താകമാനം 30,000 ത്തിലധികം ആളുകൾക്കിടയിലാണ് സർവേ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |