ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്കും ഭാര്യയും ബോളിവുഡ് താരവുമായി അനുഷ്‌ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നത്. കൊഹ്‌ലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ മകൾ ഉണ്ടായതിന് പിന്നാലെ തന്റെ ട്വിറ്റർ 'ബയോ'യിലും മാറ്റം വരുത്തിയിരിക്കുകയാണ് അദ്ദേഹം.
ഒരു അച്ഛനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും അഭിമാനമെന്നാണ് മുപ്പത്തിരണ്ടുകാരനായ കൊഹ്‌ലി ബയോയിൽ ചേർത്തിരിക്കുന്നത്. മകളുടെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകർത്തരുതെന്ന് നേരത്തെ ദമ്പതികൾ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു.
2017 ഡിസംബർ 11നായിരുന്നു വിരാട് കൊഹ്‌ലിയും അനുഷ്ക ശർമയും വിവാഹിതരായത്. 2020 ഓഗസ്റ്റിലാണ് കുഞ്ഞു ജനിക്കാൻ പോകുന്ന വിവരം ഇരുവരും ആരാധകരെ അറിയിച്ചത്. ഞങ്ങളിനി മൂന്ന്, 2021 ജനുവരിയിൽ വരും എന്ന അടിക്കുറിപ്പോടെ അനുഷ്കയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ കൊഹ്‌ലി പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |