ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വേർപാട് കലാലോകത്തിന് വലിയ നഷ്ടമാണ്. ഭാവാഭിനയ പ്രധാനമായ റോളുകളിൽ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രായത്തെ കടന്നു നിൽക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സി.പി.എമ്മിനോട് ആത്മബന്ധം പുലർത്തിയിരുന്നു.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേർപാട്. സാംസ്‌കാരിക രംഗത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിരവധി ചലച്ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഉണ്ണികൃഷ്ണൻ നമ്പൂതിരി മികവാർന്ന അഭിനയം കാഴ്ചവച്ചു. തമിഴുൾപ്പെടെയുള്ള മറുഭാഷാ ചിത്രങ്ങളിൽ തന്റേതായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. മലയാളത്തിലെ വലിയൊരു അഭിനയപ്രതിഭയാണ് വിസ്മൃതിയിൽ മറഞ്ഞത്
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |