തിരുവനന്തപുരം: ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിർമ്മാണ ജോലികൾക്കുണ്ടായ തടസ്സം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. വർക്കല മുനിസിപ്പാലിറ്റി ഇതിനാവശ്യമായ തീരുമാനമെടുത്ത് സമയ ബന്ധിതമായി നിർമാണ പ്രവർത്തനം പൂർത്തീകരിക്കണമെന്നും,ഇക്കാര്യം ചർച്ച ചെയ്യാൻ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.സി. മൊയ്തീൻ, വി. ജോയ് എം.എൽ.എ, ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, തദ്ദേശ സ്വയം ഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |