കാസർകോട്: യാത്രയ്ക്കിടെ മദ്ധ്യവയസ്‌കനിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് വിദ്യാർത്ഥിനി. കാസർകോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽവച്ച് നേരിട്ട മോശം അനുഭവമാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരനുഭവം ഉണ്ടായത്. വിദ്യാർത്ഥിനി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിലിരിക്കുമ്പോഴാണ് തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന കർണാടക സ്റ്റേറ്റ് ബസിലിരുന്ന മദ്ധ്യവയസ്‌കൻ ലൈംഗികചേഷ്ടയോടെ ഇവർക്കുമുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്.
വിദ്യാർത്ഥിനി ഉടൻ തന്നെ തന്റെ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. തുടർന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിലർ പരാതിപ്പെട്ടതിനെത്തുടർന്ന് രണ്ടുതവണ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും, പെൺകുട്ടി ഉറച്ചു നിന്നതോടെ ഒട്ടേറെപ്പേരാണ് പിന്തുണയുമായി രംഗത്തുവന്നത്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |