തിരുവനന്തപുരം: ഐ.ടി കമ്പനിയായ യു.എസ്.ടി., ഐ.ടി ഓട്ടോമേഷൻ സൊല്യൂഷൻസ് കമ്പനിയായ ആഭ്രയുടെ കൺസൾട്ടിംഗ്, ഇംപ്ലിമെന്റേഷൻ, എക്സ്റ്റൻഷൻ, ഇന്റഗ്രേഷൻ സേവനങ്ങളും സർവീസ് നൗ സേവനങ്ങളും എറ്റെടുത്തു. ആഭ്ര സി.ഇ.ഒയും മാനേജിംഗ് പാർട്ണറുമായ കൈലാഷ് അറ്റൽ യു.എസ്.ടിയിൽ ചേർന്നു പ്രവർത്തിക്കും. സർവീസ് നൗ സോഫ്‌റ്റ്‌വെയർ, വർക്ക്‌ഡേ, കൂപ്പ പ്ലാറ്റ്‌ഫോം സേവനങ്ങൾ ഉൾപ്പെടെ സാസ് പ്രാക്ടീസസ് ഇൻകുബേഷന്റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |