SignIn
Kerala Kaumudi Online
Monday, 12 April 2021 4.25 AM IST

പത്ത് വർഷങ്ങൾക്ക് മുമ്പ് മലയാളത്തിലെ മുൻനിര നായികയേക്കാൾ പ്രതിഫലം വാങ്ങിയ രഞ്ജിനി ഇന്ന് പണിയില്ലാതെ ഇരിക്കുകയാണോ? താരം മറുപടി പറയുന്നു

renjini-haridas

അ​ട​ക്കി​ച്ചി​രി​ക്ക​ണം,​ ​പ​രി​ച​യ​മി​ല്ലാ​ത്ത​ ​ആ​ളു​ക​ളോ​ട് ​മി​ണ്ട​രു​ത്,​ ​ഒ​ച്ച​ ​ഉ​യ​ർ​ത്തി​ ​സം​സാ​രി​ക്ക​രു​ത്,​ ​എ​ന്നി​ങ്ങ​നെ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​അ​ട​ക്ക​ത്തി​ന്റെ​യും​ ​ഒ​തു​ക്ക​ത്തി​ന്റെ​യും​ ​പാ​ഠ​ങ്ങ​ൾ​ ​വീ​ട്ടു​കാ​ർ​ ​പ​ക​ർ​ന്നു​കൊ​ടു​ക്കു​മ്പോ​ഴാ​ണ് ​ക​ടു​ക് ​പൊ​ട്ടി​ത്തെ​റി​ച്ച​ ​പോ​ലൊ​രു​ ​പെ​ൺ​കു​ട്ടി​ ​വീ​ട്ടി​ലെ​ ​സ്വീ​ക​ര​ണ​ ​മു​റി​ക​ളി​ലേ​ക്കെ​ത്തി​യ​ത്.​ ​അ​വ​ൾ​ ​ആ​ളു​ക​ളെ​ ​നോ​ക്കാ​തെ​ ​ഒ​ച്ച​ത്തി​ൽ​ ​സം​സാ​രി​ച്ചു,​ ​പൊ​ട്ടി​ച്ചി​രി​ച്ചു,​ ​പ​രി​ച​യ​മു​ള്ള​വ​രെ​യും​ ​ഇ​ല്ലാ​ത്ത​വ​രെ​യും​ ​ഒ​രു​പോ​ലെ​ ​കെ​ട്ടി​പ്പി​ടി​ച്ചു.​ ​മ​ല​യാ​ളം​ ​ചാ​ന​ലി​ൽ​ ​ഇം​ഗ്ലീ​ഷും​ ​മ​ല​യാ​ള​വും​ ​കൂ​ട്ടി​ക്ക​ല​ർ​ത്തി​ ​സം​സാ​രി​ച്ചു.​ ​ത​ള്ള​ണോ​ ​കൊ​ള്ള​ണോ​ ​എ​ന്ന​റി​യാ​തെ​ ​കാ​ഴ്ച​ക്കാ​ർ​ ​അ​ന്തം​വി​ട്ടു.​ ​ഒ​ടു​വി​ൽ,​ ​അ​വ​ർ​ ​അ​വ​ളെ​ ​സ്വീ​ക​രി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്തു.​ നമ്മുടെ ടെ​ലി​വി​ഷ​ൻ​ ​ആ​ങ്ക​റിം​ഗ് ​രം​ഗ​ത്ത് ​മാ​റ്റം​ ​കു​റി​ച്ച​ ​ര​ഞ്ജി​നി​ ​ഹ​രി​ദാ​സി​ന് ​ഒ​രാ​മു​ഖ​ത്തി​ന്റെ​യും​ ​ആ​വ​ശ്യ​മി​ല്ല​ ​മ​ല​യാ​ളി​ക്ക്.​ ​ര​ഞ്ജി​നി​ ​സം​സാ​രി​ക്കു​ന്നു.

​എ​ങ്ങ​നെ​യാ​ണ് ​ആ​ങ്ക​റിം​ഗ് ​ജോ​ലി​യി​ലേ​ക്ക് ​ക​ട​ന്നു​വ​രു​ന്ന​ത്?
എ​ന്റെ​ ​പ​തി​ന​ഞ്ചാ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​അ​ത് ​സം​ഭ​വി​ക്കു​ന്ന​ത്.​ ​ഇ​ട​ത്ത​രം​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നാ​ണ് ​ഞാ​ൻ​ ​വ​രു​ന്ന​ത്.​ ​ഒ​രു​ ​ദി​വ​സം​ ​പാ​ർ​ല​റി​ൽ​ ​പോ​യ​പ്പോ​ൾ​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന​ ​ലൂ​സി​ ​ആ​ന്റി​യാ​ണ് ​മോ​ഡ​ലിം​ഗി​നെ​ ​കു​റി​ച്ച് ​പ​റ​യു​ന്ന​ത്.​ ​പ​ബ്ളി​സി​റ്റി​ ​ഇ​ഷ്ട​മ​ല്ലാ​ത്ത​ ​ആ​ളാ​യി​രു​ന്നു​ ​ഞാ​ൻ.​ ​ഇ​ന്നും​ ​അ​ങ്ങ​നെ​ ​ത​ന്നെ.ഒ​ന്ന് ​ര​ണ്ട് ​പ്രൊ​ജ​ക്ടു​ക​ൾ​ ​ചെ​യ്ത​പ്പോ​ൾ​ ​മ​നസി​ലാ​യി​ ​ഇ​തി​ലൂ​ടെ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ​കി​ട്ടു​മെ​ന്ന്.​ ​എ​ന്തു​വേ​ണ​മെ​ങ്കി​ലും​ ​മ​റ്റൊ​രാ​ളു​ടെ​ ​മു​ന്നി​ൽ​ ​കൈ​ ​നീ​ട്ടു​ക​ ​എ​ന്ന​ ​അ​വ​സ്ഥ​ ​മാ​റി​ക്കി​ട്ടും​ ​എ​ന്ന് ​മ​നസി​ലാ​യ​പ്പോ​ഴാ​ണ് ​ഇ​തി​നോ​ട് ​ഇ​ഷ്ട​മൊ​ക്കെ​ ​വ​രു​ന്ന​ത്.​ ​പി​ന്നെ​ ​നി​റ​യെ​ ​ടെ​ലി​വി​ഷ​ൻ​ ​ഷോ​ക​ളും​ ​പ​രി​പാ​ടി​ക​ളും​ ​ചെ​യ്തു.

​അ​ന്ന് 15​ ​വ​യ​സി​ൽ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​കേ​ര​ള​ത്തി​ൽ​ ​ഇ​ത്ത​ര​മൊ​രു​ ​ജോ​ലി​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​യെ​ന്ന​ത് ​ചെ​റി​യ​ ​കാ​ര്യ​മ​ല്ല.​ ​വീ​ട്ടി​ൽ​ ​സ​മ്മ​ത​മാ​യി​രു​ന്നോ?
എ​ന്റെ​ ​അ​മ്മ​യ്ക്ക് ​പ​ന്ത്ര​ണ്ടാം​ക്ലാ​സ് ​വി​ദ്യാ​ഭ്യാ​സ​മേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ 21ാം​ ​വ​യ​സി​ൽ​ ​അ​മ്മ​യു​ടെ​ ​ക​ല്ല്യാ​ണം​ ​ക​ഴി​ഞ്ഞു.​ ​അ​ച്ഛ​ൻ​ ​മ​രി​ക്കു​മ്പോ​ൾ​ ​എ​നി​ക്ക് ​ഏ​ഴ് ​വ​യ​സാ​ണ് . അ​നി​യ​ൻ​ ​കൊ​ച്ചു​കു​ഞ്ഞാ​യി​രു​ന്നു.​ ​അ​മ്മ​ ​അ​പ്പൂ​പ്പ​ന്റെ​ ​കൂ​ടെ​ ​ബി​സി​ന​സ് ​ചെ​യ്തെ​ങ്കി​ലും​ ​അ​മ്മ​യു​ടെ​ ​എ​ന്താ​വ​ശ്യ​ത്തി​നും​ ​അ​പ്പൂ​പ്പ​നോ​ടും​ ​അ​മ്മൂ​മ്മ​യോ​ടും​ ​ചോ​ദിക്കാതെ​ ​അ​മ്മ​യ്ക്ക് ​ചെ​യ്യാ​ൻ​ ​പ​റ്റി​യി​ട്ടി​ല്ല.​ ​ഞാ​ൻ​ ​ക​ണ്ടു​വ​ള​രു​ന്ന​ത് ​അ​താ​ണ്.​ ​അ​മ്മ​യ്ക്ക് ​അ​പ്പോ​ഴേ​ ​മ​ന​സ്സി​ലാ​യി​രു​ന്നു​ ​അ​ത്ത​ര​ത്തി​ൽ​ ​ഒ​രു​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ്വാ​ത​ന്ത്ര്യം​ ​നേ​ടേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ജോ​ലി​യ്ക്ക് ​പോ​കാ​ൻ​ ​അ​മ്മ​യാ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പി​ന്തു​ണ.​ 21​ ​വ​യ​സ്സ് ​വ​രെ​ ​അ​മ്മ​ ​എ​ന്റെ​ ​ജോ​ലി​ ​സ്ഥ​ല​ത്തേ​ക്ക് ​കൂ​ടെ​ ​വ​രു​മാ​യി​രു​ന്നു.​ ​എ​നി​ക്ക് ​എ​ന്നെ​ ​ത​ന്നെ​ ​സം​ര​ക്ഷി​ക്കാ​നാ​കും​ ​എ​ന്ന​ ​മ​ന​സ്സി​ലാ​ക്കി​യ​ ​ശേ​ഷം​ ​കൂ​ടെ​ ​വ​രു​ന്ന​ത് ​അ​മ്മ​ ​നി​റു​ത്തി.

renjini-haridas

ടെ​ലി​വി​ഷ​ൻ​ ​ആ​ങ്ക​റിം​ഗി​ൽ​ ​ര​ഞ്ജി​നി​ ​വ​ലി​യ​ ​മാ​റ്റ​മാ​ണ് ​വ​രു​ത്തി​യ​ത്.​ ​അ​തി​ന്റെ​ ​തു​ട​ക്കം​ ​എ​ങ്ങ​നെ​യാ​യി​രു​ന്നു?

2007​ലാ​ണ് ​എ​ന്നെ​ ​ആ​ളു​ക​ൾ​ ​അ​റി​ഞ്ഞു​ ​തു​ട​ങ്ങി​യ​ത്.​ ​അ​ന്ന് ​ഏ​ഷ്യാ​നെ​റ്റ് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​സ​മ​യ​മാ​ണ്.​ ​ആ​ ​ചാ​ന​ലി​ലെ​ ​സാ​ഹ​സി​ക​ ​ലോ​ക​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​തി​ന് ​ശേ​ഷം​ ​ഐ​ഡി​യ​ ​സ്റ്റാ​ർ​ ​സിം​ഗ​റി​ന്റെ​ ​അ​വ​താ​ര​ക​യാ​യ​പ്പോ​ഴാ​ണ് ​ആ​ളു​ക​ൾ​ ​തി​രി​ച്ച​റി​യാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​ഞാ​നൊ​രു​ ​സെ​ലി​ബ്രി​റ്റി​ ​ആ​കാ​നു​ള്ള​ ​ആ​ദ്യ​കാ​ര​ണം​ ​ആ​ ​ഷോ​യു​ടെ​ ​റേ​ഞ്ച് ​ആ​ണ്.​ ​ര​ണ്ടാ​മ​ത്തേ​താ​ണ് ​എ​ന്റെ​ ​കാ​ര​ക്ട​ർ.​ ​അ​ക്കാ​ല​ത്ത് ​എ​ന്റെ​ ​പോ​ല​ത്തെ​ ​സം​സാ​രം,​ ​നി​ൽ​ക്കു​ന്ന​ ​രീ​തി,​ ​കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് ​അ​ത്ത​രം​ ​കാ​ര്യ​ങ്ങ​ളോ​ട് ​ആ​ളു​ക​ൾ​ ​എ​ക്‌​സ്‌​പോ​സ്ഡ് ​ആ​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​ന​ഗ​ര​ത്തി​ൽ​ ​വ​ള​ർ​ന്ന​ത് ​കൊ​ണ്ട് ​ആ​ ​രീ​തി​ക​ൾ​ ​എ​നി​ക്ക് ​ശീ​ല​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​ആ​ളു​ക​ൾ​ക്ക് ​അ​തൊ​രു​ ​ക​ൺ​ഫ്യൂ​ഷ​ൻ​ ​ആ​യി​രു​ന്നു.​ ​പ​രി​ഷ്കാ​രി​യാ​യ,​ ​ഇം​ഗ്ളീ​ഷ് ​പ​റ​യു​ന്ന​ ​കു​ട്ടി​ക്ക് ​മ​ല​യാ​ളം​ ​ചാ​ന​ലി​ൽ​ ​എ​ന്താ​ ​കാ​ര്യം​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ലാ​ണ് ​തു​ട​ങ്ങി​യ​ത്.​ ​പ​ക്ഷേ,​ ​ആ​ ​ചോ​ദ്യം​ ​അ​വി​ടെ​ ​നി​ൽ​ക്കു​മ്പോ​ഴും​ ​ആ​ങ്ക​റിം​ഗ് ​എ​ന്ന​ ​ജോ​ലി​ ​മ​ര്യാ​ദ​യ്ക്ക് ​ചെ​യ്ത​ത് ​കൊ​ണ്ട് ​ആ​ളു​ക​ൾ​ ​എ​ന്നെ​ ​സ്വീ​ക​രി​ച്ചു.​ ​അ​ത് ​ഞാ​ൻ​ ​ന​ന്നാ​യി​ ​ചെ​യ്തി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ബാ​ക്കി​യെ​ല്ലാം​ ​പ്ര​ശ്ന​ത്തി​ലാ​യേ​നെ​ ​എ​ന്ന് ​തോ​ന്നു​ന്നു.


​എ​ളു​പ്പ​മാ​യി​രു​ന്നോ​ ​ഈ​ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ​ ​നി​ൽ​ക്കു​ക​യെ​ന്ന​ത്?
ഏ​ത് ​ഇ​ൻ​ഡ​സ്ട്രി​ ​പോ​ലെ​ ​ത​ന്നെ​യാ​യി​രു​ന്നു​ ​ഇ​തും.​ ​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ചെ​റു​പ്പം​ ​മു​ത​ൽ​ ​ഇ​ഷ്ട​മി​ല്ലാ​ത്ത​ത് ​ക​ണ്ടാ​ൽ​ ​റി​യാ​ക്ട് ​ചെ​യ്യു​മാ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​ഫാ​ഷ​ൻ​ ​ഷോ​ ​ഒ​ക്കെ​ ​ചെ​യ്യു​മ്പോ​ൾ​ ​മോ​ഡ​ൽ​സി​ന്റെ​ ​കൂ​ടെ​ ​അ​മ്മ​മാ​രൊ​ക്കെ​ ​ഉ​ണ്ടാ​കും.​ ​രാ​ത്രി​ 12​ ​മ​ണി​ ​വ​രെ​യൊ​ക്കെ​യാ​ണ് ​ഷോ.​ ​എ​ല്ലാ​വ​രും​ ​അ​തു​വ​രെ​ ​വി​ശ​ന്നി​രി​ക്കു​ക​യാ​വും.​ ​പ​രി​പാ​ടി​ ​ന​ട​ത്തു​ന്ന​വ​രാ​ക​ട്ടെ​ ​മോ​ഡ​ൽ​സി​ന് ​മാ​ത്ര​മേ​ ​ഭ​ക്ഷ​ണം​ ​ക​രു​തു​ക​യു​ള്ളൂ.​ ​ബാ​ക്കി​യു​ള്ള​വ​ർ​ ​പ​ട്ടി​ണി​ ​കി​ട​ക്ക​ണം.​ ​അ​തൊ​ക്കെ​ ​എ​തി​ർ​ത്തി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ആ​ങ്ക​റിം​ഗി​ന് ​പോ​കു​മ്പോ​ൾ​ ​ഒ​ന്നും​ ​പ​റ​ഞ്ഞു​ ​ത​രി​ല്ല.​ ​വെ​റു​തേ പേ​പ്പ​ർ​ ​ത​ന്നി​ട്ട് ​തു​ട​ങ്ങി​ക്കോ​ന്ന് ​പ​റ​യും.​ ​ഇ​രി​ക്കാ​ൻ​ ​ക​സേ​ര​ ​ത​രി​ല്ല,​ ​കു​ടി​ക്കാ​ൻ​ ​വെ​ള്ളം​ ​ത​രി​ല്ല.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വ​ഴ​ക്കു​ണ്ടാ​ക്കി​യ​ത് ​ഇ​തി​നൊ​ക്കെ​ ​വേ​ണ്ടി​യാ​ണ്.​ ​ഇ​പ്പോ​ൾ​ ​അ​തി​നൊ​ക്കെ​ ​വ​ലി​യ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​ ​പി​ന്നെ,​ ​അ​വ​താ​ര​ക​രു​ടെ​ ​പ്ര​തി​ഫ​ലം.​ ​അ​ന്ന് ​ആ​ങ്ക​റിം​ഗ് ​ഒ​രു​ ​പ്രൊ​ഫ​ഷ​നാ​യി​രു​ന്നി​ല്ല.​ ​ഞാ​നാ​ക​ട്ടെ​ ​പ്ര​തി​ഫ​ലം​ ​ചോ​ദി​ച്ച് ​വാ​ങ്ങി​യി​രു​ന്നു.​ ​ചെ​യ്യു​ന്ന​ ​ജോ​ലി​ക്ക് ​മാ​ന്യ​മാ​യ​ ​പ്ര​തി​ഫ​ലം​ ​വേ​ണ​മെ​ന്ന് ​എ​നി​ക്ക് ​നി​ർ​ബ​ന്ധ​മു​ണ്ട്.​ ​അ​ത് ​സി​നി​മ​യാ​ണെ​ങ്കി​ൽ​ ​പോ​ലും.


​പ​ക്ഷേ,​ ​സി​നി​മ​യി​ൽ​ ​ര​ഞ്ജി​നി​യെ​ ​അ​ധി​കം​ ​ക​ണ്ടി​ല്ല.​ ​താ​ൽ​പ​ര്യ​മി​ല്ലേ?
സി​നി​മ​യി​ലേ​ക്ക് ​ഇ​ട​യ്ക്ക് ​ചി​ല​ ​ഓ​ഫ​റു​ക​ളൊ​ക്കെ​ ​വ​രാ​റു​ണ്ടാ​യി​രു​ന്നു.​ ​അ​ന്ന് ​ഒ​രു​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ച്ചാ​ൽ​ ​കി​ട്ടു​ന്ന​തി​നേ​ക്കാ​ൾ​ ​തു​ക​ ​എ​നി​ക്ക് ​ആ​ങ്ക​റിം​ഗി​ലൂ​ടെ​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​മാ​റ്റ​മു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ന​ടി​മാ​ർ​ക്ക് ​മെ​ച്ച​പ്പെ​ട്ട​ ​പ്ര​തി​ഫ​ലം​ ​ല​ഭി​ക്കു​ന്നു​ണ്ട്.​ ​അ​ന്ന് ​ഒ​രു​ ​ന​ടി​ ​ഉ​ണ്ടാ​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​തു​ക​ ​ആ​ങ്ക​റിം​ഗി​ലൂ​ടെ​ ​ഞാ​ൻ​ ​ഉ​ണ്ടാ​ക്കി​യി​രു​ന്നു.​ ​ഒ​രു​ ​ദി​വ​സം​ ​ആ​ങ്ക​റിം​ഗ് ​ഒ​ഴി​വാ​ക്കി​ ​സി​നി​മ​യ്ക്ക് ​പോ​യി​രു​ന്നെ​ങ്കി​ൽ​ ​ഫി​നാ​ൻ​ഷ്യ​ലി​ ​എ​നി​ക്ക് ​ന​ഷ്ട​മാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴാ​ണെ​ങ്കി​ലും​ ​ആ​ങ്ക​റിം​ഗാ​ണ് ​എ​ന്റെ​ ​ജോ​ലി​ ​ആ​യി​ ​ഞാ​ൻ​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​മാ​സം​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​മ്മി​റ്റ് ​ചെ​യ്യാ​ൻ​ ​എ​നി​ക്ക് ​പ​റ്റി​ല്ല.​ ​സ​മ​യ​വും​ ​മ​റ്റ് ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​ഒ​ത്തു​വ​ന്നാ​ൽ​ ​ചെ​റി​യ​ ​വേ​ഷ​ങ്ങ​ളൊ​ക്കെ​ ​ചെ​യ്യാ​റു​ണ്ട്.​ ​പ​ക്ഷേ,​ ​അ​തി​നാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​കൃ​ത്യം​ ​പ്ര​തി​ഫ​ലം​ ​വേ​ണ​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​നി​ർ​ബ​ന്ധ​മു​ണ്ട്.


നി​റുത്താ​തെ​ ​സം​സാ​രി​ക്കു​ന്ന​ ​കു​ട്ടി​യാ​ണോ​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ൽ?
അ​ധി​കം​ ​സം​സാ​രി​ക്കാ​ത്ത​ ​കു​ട്ടി​ ​ആ​യി​രു​ന്നു​ ​സ​ത്യ​ത്തി​ൽ​ ​ഞാ​ൻ.​ ​ഇ​ന്നാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​ഒ​രാ​ൾ​ക്കൂ​ട്ട​ത്തി​ൽ​ ​നി​ർ​ത്തി​ ​ആ​രെ​ങ്കി​ലും​ ​സം​സാ​രി​ക്കാ​ൻ​ ​മു​ന്നോ​ട്ട് ​വ​രാ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​ഞാ​ൻ​ ​പോ​വി​ല്ല.​ ​പ​ക്ഷേ,​ ​അ​തൊ​രു​ ​മ​ത്സ​ര​മാ​ണെ​ങ്കി​ൽ​ ​പോ​കും.​ ​കാ​ര​ണം​ ​ഞാ​ൻ​ ​ഭ​യ​ങ്ക​ര​ ​കോ​മ്പ​റ്റേ​റ്റീ​വ് ​ആ​ണ്.​ ​കാ​രം​സ് ​ക​ളി​ച്ചാ​ൽ​ ​പോ​ലും​ ​ജ​യി​ക്ക​ണം​ ​എ​ന്ന​ ​മ​ത്സ​ര​ബു​ദ്ധി​യു​ണ്ട്.​ ​ജ​യി​ക്കാ​ൻ​ ​വേ​ണ്ടി​ ​എ​ല്ലാ​ ​പ​രി​ശ്ര​മ​വും​ ​ന​ട​ത്തും.​ ​അ​തേ​സ​മ​യം,​ ​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ​ ​ക​ര​യു​ക​യും​ ​ഇ​ല്ല.​ ​ഞാ​നി​ത്ര​ ​കോം​പ​റ്റേ​റ്റീ​വ് ​ആ​ണെ​ന്ന് ​സ​മ​യ​മെ​ടു​ത്താ​ണ് ​ഞാ​ൻ​ ​പോ​ലും​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​ന​മ്മു​ടെ​ ​ക​ഴി​വി​നെ​ ​നാം​ ​തി​രി​ച്ച​റി​യാ​ൻ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​ന​മു​ക്ക് ​ന​മ്മി​ൽ​ ​ഒ​രു​ ​വി​ശ്വാ​സം​ ​ഉ​ണ്ടാ​യി​ത്തു​ട​ങ്ങും.​ ​ആ​ ​വി​ശ്വാ​സ​മാ​ണ് ​ന​മ്മി​ൽ​ ​മ​ത്സ​ര​ബു​ദ്ധി​ ​ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​ണ് ​എ​നി​ക്ക് ​തോ​ന്നു​ന്ന​ത്.​ ​എ​നി​ക്ക് ​എ​ന്നെ​ ​വി​ശ്വാ​സ​മി​ല്ലെ​ങ്കി​ൽ​ ​ഞാ​ൻ​ ​മ​ത്സ​രി​ക്കു​ക​ ​പോ​ലും​ ​ഇ​ല്ല​ല്ലോ.​ ​മി​സ് ​കേ​ര​ള​ ​കി​രീ​ടം​ ​നേ​ടി​യ​തി​ന് ​വ​ലി​യ​ ​പ​ങ്കു​ണ്ട് ​എ​ന്റെ​ ​ആ​ ​മാ​റ്റ​ത്തി​ൽ.​ ​പ​തി​നെ​ട്ടാം​ ​വ​യ​സ് ​വ​രെ​ ​ഒ​റ്റ​യ്ക്ക് ​ഞാ​നൊ​ന്നും​ ​ചെ​യ്തി​ട്ടി​ല്ല.​ ​സ്കൂ​ളി​ൽ​ ​പോ​ലും​ ​ഗ്രൂ​പ്പ് ​സോം​ഗ്,​ ​ഗ്രൂ​പ്പ് ​ഡാ​ൻ​സി​ലൊ​ക്കെ​യേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​പ്ര​സം​ഗം​ ​പോ​ലെ​യു​ള്ള​തി​ലൊ​ക്കെ​ ​ന​ന്നാ​യി​ ​ചെ​യ്തേ​നെ​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​തോ​ന്നു​ന്നു​ണ്ട്.​ ​അ​ദ്ധ്യാ​പ​ക​ർ​ ​പോ​ലും​ ​എ​ന്നി​ൽ​ ​ഇ​ത്ത​രം​ ​ക​ഴി​വു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യി​ല്ല.

ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​നേ​ടി​യ​ത​ല്ലേ​ ​മി​സ് ​കേ​ര​ള​ ​പ​ട്ട​വും?

ആ​ ​മ​ത്സ​ര​ത്തി​ന് ​പോ​കാ​ൻ​ ​പോ​ലും​ ​എ​നി​ക്ക് ​താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ 1999​ൽ​ ​വി​ളി​ച്ച​പ്പോ​ൾ​ ​എ​നി​ക്ക് ​താ​ൽ​പ​ര്യ​മി​ല്ല,​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​വ​രാം​ ​എ​ന്ന് ​പ​റ​ഞ്ഞു.​ ​തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷ​വും​ ​അ​വ​ർ​ ​വി​ളി​ച്ചു.​ ​അ​തു​കൊ​ണ്ട് ​മാ​ത്രം​ ​പോ​യ​താ​ണ്.​ ​വെ​ക്കേ​ഷ​നാ​യി​രു​ന്നു.​ ​കു​റ​ച്ച് ​ദി​വ​സം​ ​അ​വി​ടെ​ ​പോ​യി​ ​ചി​ൽ​ ​ചെ​യ്തി​ട്ട് ​വ​രാ​മെ​ന്ന് ​ക​രു​തി.​ ​പ​രി​പാ​ടി​ ​ന​ട​ത്തി​പ്പു​കാ​ർ​ക്ക് ​പ​റ​ഞ്ഞാ​ൽ​ ​അ​നു​സ​രി​ക്കാ​ത്ത​ ​ഞാ​നൊ​രു​ ​ത​ല​വേ​ദ​ന​യാ​യി​രു​ന്നു​ ​എ​ന്ന​താ​ണ് ​സ​ത്യം.​ ​മ​ത്സ​രാ​ർ​ത്ഥി​ക​ളി​ൽ​ ​മൂ​ന്നാ​മ​ത്തെ​ ​ചെ​റി​യ​ ​കു​ട്ടി​യാ​യി​രു​ന്നു​ ​ഞാ​ൻ.​ 18​ ​വ​യ​സാ​യി​രു​ന്നു​ ​എ​നി​ക്ക്.​ 16,​ 17​ ​വ​യ​സു​ള്ള​ ​ര​ണ്ടു​പേ​രാ​യി​രു​ന്നു​ ​അ​തി​ലും​ ​ചെ​റു​ത്.​ ​എ​ന്റെ​ ​മെ​ന്റ​ർ​ ​ആ​ണ് ​എ​ന്നെ​ ​മാ​റ്റി​യെ​ടു​ത്ത​ത്.​ ​ബോം​ബെ​യി​ൽ​ ​നി​ന്ന് ​ഞ​ങ്ങ​ളെ​ ​ഗ്രൂം​ ​ചെ​യ്യി​ക്കാ​നെ​ത്തി​യ​ ​അ​ദ്ദേ​ഹ​ത്തി​ന് ​എ​ന്നി​ൽ​ ​വ​ലി​യ​ ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നോ​ട് ​പ​റ​ഞ്ഞ​ത് ​നീ​ ​എ​ന്തു​വേ​ണേ​ലും​ ​ചെ​യ്തോ​ളൂ.​ ​പ​ക്ഷേ,​ ​സ്റ്റേ​ജി​ൽ​ ​ക​യ​റു​മ്പോ​ൾ​ ​മ​ല​യാ​ളം​ ​പ​റ​യ​ണം.​ ​എ​നി​ക്കാ​ണേ​ൽ​ ​വാ​യി​ക്കു​ന്ന​ ​പു​സ്ത​ക​ങ്ങ​ളും​ ​കാ​ണു​ന്ന​ ​സി​നി​മ​ക​ളു​മെ​ല്ലാം​ ​ഇം​ഗ്ളീ​ഷി​ലാ​യി​രു​ന്ന​ത് ​കൊ​ണ്ട് ​ഇം​ഗ്ളീ​ഷാ​ണ് ​കു​റ​ച്ചൂ​ടെ​ ​എ​ളു​പ്പ​മു​ള്ള​ ​ഭാ​ഷ.​ ​എ​ങ്കി​ലും​ ​മ​ത്സ​ര​സ​മ​യ​ത്ത് ​ഒ​രു​ ​റൗ​ണ്ടി​ൽ​ ​ഞാ​ൻ​ ​മ​ല​യാ​ളം​ ​പ​റ​ഞ്ഞു.​ ​എ​ങ്ങ​നെ​യോ​ ​ജ​യി​ച്ചു.​ 2000​ലെ​ ​മി​സ് ​കേ​ര​ള​ ​പ​ട്ട​വും​ ​കി​ട്ടി.​അ​ന്ന് ​വ​രെ​ ​എ​നി​ക്ക് ​എ​ന്നെ​ക്കു​റി​ച്ച് ​വ​ലി​യ​ ​ധാ​ര​ണ​യൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഒ​രു​ ​റി​യ​ലൈ​സേ​ഷ​ൻ​ ​ഉ​ണ്ടാ​കു​ന്ന​ത്.

ranjini-haridas

ഒ​രു​ ​കാ​ല​ത്ത് ​ജ്വ​ലി​ച്ചു​നി​ന്ന,​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ഫ​ലം​ ​പ​റ്റു​ന്ന​ ​ആ​ങ്ക​ർ.​ ​ഇ​ട​യ്ക്കെ​പ്പോ​ഴോ​ ​കാ​ലി​ട​റി​യോ?
2007​ ​മു​ത​ൽ​ 2014​ ​വ​രെ​ ​ഞാ​ൻ​ ​ഏ​ഷ്യാ​നെ​റ്റി​ലാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ആ​ ​ചാ​ന​ലി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്നി​ല്ല.​ ​അ​പ്പോ​ൾ​ ​ആ​ളു​ക​ൾ​ ​ക​രു​തു​ന്ന​ത് ​ഞാ​ൻ​ ​ഔ​ട്ടാ​യെ​ന്നാ​ണ്.​ ​പ​ക്ഷേ,​ ​ഞാ​ൻ​ ​മ​റ്റു​ ​ചാ​ന​ലു​ക​ളി​ൽ​ ​പ​രി​പാ​ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​കോ​ർ​പ്പ​റേ​റ്റ് ​ഷോ​ക​ളും​ ​ബി​സി​ന​സ് ​ഷോ​ക​ളും​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ആ​ളു​ക​ൾ​ ​അ​വ​ ​കാ​ണു​ന്നി​ല്ല​ ​എ​ന്ന​തി​ന​ർ​ത്ഥം​ ​ഞാ​ൻ​ ​പ​ണി​യി​ല്ലാ​തെ​ ​ഇ​രി​ക്കു​ക​യാ​ണെ​ന്ന​ല്ല​ല്ലോ.​ ​ഫി​നാ​ൻ​ഷ്യ​ലി​ ​നോ​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​എ​ന്റെ​ ​വ​രു​മാ​ന​ത്തി​ന് ​യാ​തൊ​രു​ ​ഇ​ടി​വും​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​ഇ​പ്പോ​ഴും​ ​കേ​ര​ള​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ഫ​ലം​ ​കി​ട്ടു​ന്ന​ ​ആ​ങ്ക​ർ​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​ഞാ​നെ​ന്ന് ​എ​നി​ക്ക​റി​യാം.​ ​എ​ന്റെ​ ​പ്ര​തി​ഫ​ല​ത്തി​ൽ​ ​കു​റ​വ് ​വ​രു​ത്തി​ല്ലെ​ന്ന് ​ഞാ​ൻ​ ​ത​ന്നെ​യെ​ടു​ത്ത​ ​തീ​രു​മാ​ന​മാ​ണ്.​ ​പി​ന്നെ,​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​ആ​ളു​ക​ൾ​ ​എ​നി​ക്കെ​തി​രെ​ ​സം​സാ​രി​ക്കു​ന്നു​ ​എ​ന്ന​ത് ​എ​ന്നെ​ ​ഒ​രു​ത​ര​ത്തി​ലും​ ​ബാ​ധി​ക്കു​ന്ന​ ​കാ​ര്യ​വു​മ​ല്ല.​ ​അ​തൊ​ന്നും​ ​എ​ന്റെ​ ​ജോ​ലി​യെ​യും​ ​ബാ​ധി​ച്ചി​ട്ടി​ല്ല.​ ​എ​ന്റെ​ ​അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ​ ​ഞാ​ൻ​ ​എ​ന്നും​ ​ഉ​റ​ച്ച് ​നി​ൽ​ക്കും.

​ഒ​രു​ ​കാ​ല​ത്ത് ​ഈ​ ​ജോ​ലി​ ​ഇ​ല്ലാ​താ​യാ​ൽ?
പ​ത്ത് ​വ​ർ​ഷം​ ​മു​മ്പേ​ ​ആ​ളു​ക​ൾ​ ​എ​ന്നോ​ട് ​പ​റ​യു​ന്നു​ണ്ട്.​ ​​ഈ​ ​പ​ണി​ ​അ​ധി​ക​ ​കാ​ലം​ ​പ​റ്റി​ല്ല,​ ​വേ​റെ​ ​ജോ​ലി​ ​നോ​ക്ക് ​എ​ന്നൊ​ക്കെ.​ ​പ​ക്ഷേ,​ ​ഇ​ന്നും​ ​ഞാ​നി​വി​ടെ​യു​ണ്ട്.​ ​റി​പ്പീ​റ്റ് ​ക്ളൈ​യി​ന്റ്സ് ​ഉ​ണ്ടെ​നി​ക്ക്.​ ​അ​താ​യ​ത് 20​ ​വ​ർ​ഷ​മാ​യി​ ​അ​വ​രു​ടെ​ ​പ​രി​പാ​ടി​ക്ക് ​ആ​ങ്ക​ർ​ ​ചെ​യ്യാ​ൻ​ ​എ​ന്നെ​ ​വി​ളി​ക്കാ​റു​ള്ള​ ​ത​ര​ത്തി​ലു​ള്ള​ ​ക്ളൈ​യി​ന്റ്സ്.​ ​ന​ല്ല​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​ക്വാ​ളി​ഫി​ക്കേ​ഷ​നു​ള്ള​ത് ​കൊ​ണ്ട് ​ലോ​ക​ത്തെ​വി​ടെ​ ​വേ​ണ​മെ​ങ്കി​ലും​ ​പോ​യി​ ​ന​ല്ല​ ​സാ​ല​റി​യു​ള്ള​ ​ജോ​ലി​ ​കി​ട്ടേ​ണ്ട​ ​കേ​പ്പ​ബി​ലി​റ്റി​ ​എ​നി​ക്കു​ണ്ട്.​ ​പ​ക്ഷേ,​ ​ഈ​ ​ജോ​ലി​ ​ഒ​രി​ക്ക​ലും​ ​എ​നി​ക്ക് ​മ​ടു​ത്തി​ട്ടി​ല്ല.​ ​മാ​സ​ത്തി​ൽ​ ​അ​ഞ്ചോ​ ​എ​ട്ടോ​ ​ദി​വ​സം​ ​മാ​ത്രം​ ​ജോ​ലി​ ​ചെ​യ്താ​ൽ​ ​മ​തി.​ ​ബാ​ക്കി​യു​ള്ള​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​എ​നി​ക്ക് ​ഇ​ഷ്ട​മു​ള്ള​തൊ​ക്കെ​ ​ചെ​യ്യാം.​ ​ട്രാ​വ​ലിം​ഗ് ​ചെ​യ്യാം,​ ​കു​ടും​ബ​വു​മൊ​ത്ത് ​ഇ​രി​ക്കാം,​ ​എ​ന്റെ​ ​ഡോ​ഗ്സി​നെ​ ​നോ​ക്കാം.​ ​ആ​ങ്ക​റിം​ഗ് ​ചെ​യ്താ​ണ് ​എ​നി​ക്ക് ​ഇ​ന്നു​ള്ള​തെ​ല്ലാം​ ​ഉ​ണ്ടാ​യ​ത്.​ ​എ​ന്റെ​ ​വീ​ട് ​ഉ​ണ്ടാ​ക്കി​യ​ത്,​ ​വാ​ഹ​ന​ങ്ങ​ൾ​ ​വാ​ങ്ങി​യ​ത്,​ ​ബാ​ങ്ക് ​ബാ​ല​ൻ​സ്,​ ​വീ​ട്ടു​കാ​രെ​ ​നോ​ക്കു​ന്ന​ത് ​എ​ല്ലാം​ ​ഈ​ ​തൊ​ഴി​ലെ​ടു​ത്താ​ണ്.​ ​എ​ന്റെ​ ​ഈ​ ​ജീ​വി​ത​ത്തി​ൽ​ ​ഞാ​ൻ​ ​ഹാ​പ്പി​യാ​ണ്.​ ​ഇ​പ്പോ​ഴാ​ണെ​ങ്കി​ലും​ ​കി​ട്ടു​ന്ന​ ​തു​ക​ ​മു​ഴു​വ​ൻ​ ​ധൂ​ർ​ത്ത​ടി​ക്കാ​റി​ല്ല.​ ​ന​ന്നാ​യി​ ​സേ​വ് ​ചെ​യ്യും.​ ​എ​ന്നാ​ൽ,​ ​ബി​സി​ന​സി​ൽ​ ​നി​ക്ഷേ​പി​ക്കാ​റി​ല്ല.​ ​പൊ​തു​വെ​ ​മ​ടി​ച്ചി​യാ​യ​ത് ​കൊ​ണ്ട് ​ബി​സി​ന​സി​ലേ​ക്കൊ​ന്നും​ ​ക​ട​ക്കാ​നു​ള്ള​ ​എ​ഫ​ർ​ട്ട് ​എ​ടു​ക്കാ​ൻ​ ​വ​യ്യ.

​ ​പ്ര​ണയത്തി​ലാണ്

ഒ​രു​ ​പ്ര​ണ​യ​ദി​നാ​ശം​സ​ ​ക​ണ്ട​ല്ലോ​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ.​ ​പ്ര​ണ​യ​ത്തി​ലാ​ണോ​?​ ​വി​വാ​ഹ​ത്തി​ലേ​ക്ക് ​ക​ട​ക്കു​മോ?

പ്ര​ണ​യ​ത്തി​ലാ​ണ്.​ 39​ ​വ​യ​സു​ണ്ട് ​എ​നി​ക്ക്.​ ​ഇ​തെ​ന്റെ​ ​ആ​ദ്യ​ ​പ്ര​ണ​യ​മ​ല്ല.​ ​പ​തി​നാ​ലാം​ ​വ​യ​സി​ൽ​ ​പ്ര​ണ​യി​ക്കാ​ൻ​ ​തു​ട​ങ്ങി​യ​താ​ണ് ​ഞാ​ൻ.​ ​ഓ​രോ​ ​പ്ര​ണ​യ​വും​ ​സം​ഭ​വി​ച്ച​പ്പോ​ൾ​ ​ഏ​റ്റ​വും​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ത​ന്നെ​ ​പ്ര​ണ​യി​ക്കു​ക​യും​ ​പ്ര​ണ​യി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​എ​ന്തൊ​ക്കെ​യോ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ഒ​ന്നും​ ​സ​ക്സ​സ് ​ആ​യി​ല്ല.​ ​ഇ​പ്പോ​ൾ​ ​സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​ ​ഇ​ട്ട​ ​പ്ര​ണ​യ​സ​ന്ദേ​ശം​ ​ശ​ര​ത്തി​നു​ള്ള​താ​ണ്.​ 16​ ​വ​ർ​ഷ​മാ​യി​ ​എ​ന്റെ​ ​സു​ഹൃ​ത്താ​ണ് ​ശ​ര​ത്.​ ​പ​ക്ഷേ,​ ​പ്ര​ണ​യം​ ​തു​ട​ങ്ങി​യ​ത് ​ഇ​പ്പോ​ഴാ​ണെ​ന്ന് ​മാ​ത്രം.​ ​ആ​ൾ​ ​വി​വാ​ഹി​ത​നാ​യി​രു​ന്നു.​ ​ഞാ​നാ​ക​ട്ടെ​ ​മ​റ്റൊ​രു​ ​റി​ലേ​ഷ​ൻ​ഷി​പ്പി​ലും.​ ​ര​ണ്ടു​പേ​രും​ ​സിം​ഗി​ളാ​യ​തും​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പ്ര​ണ​യം​ ​സം​ഭ​വി​ച്ച​തും​ ​ഇ​പ്പോ​ഴാ​ണ്.​ ​പ​ക്ഷേ,​ ​ഇ​ത് ​വി​വാ​ഹ​ത്തി​ലേ​ക്ക് ​ക​ട​ക്കു​മോ​ ​എ​ന്ന് ​എ​നി​ക്ക​റി​യി​ല്ല.​ ​ക​ല്ല്യാ​ണം​ ​ക​ഴി​ക്ക​ണം​ ​എ​ന്ന് ​വ​ച്ച​ല്ല​ ​ഞാ​ൻ​ ​പ്ര​ണ​യി​ക്കു​ന്ന​ത്.​ ​ക​ല്ല്യാ​ണം​ ​ക​ഴി​ക്കാം​ ​എ​ന്ന് ​പ​ല​രും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​ക​ല്ല്യാ​ണം​ ​എ​ന്ന​ ​ക​ൺ​സ​പ്റ്റ് ​ഇ​ന്നും​ ​എ​നി​ക്ക് ​സ്വീ​കാ​ര്യ​മ​ല്ല.​ ​അ​തി​ന്റെ​ ​ലീ​ഗ​ൽ​ ​കോ​ൺ​ട്രാ​ക്ട് ​സൈ​ഡ് ​ഇ​പ്പോ​ഴും​ ​എ​നി​ക്ക് ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ആ​യി​ട്ടി​ല്ല.​ ​ക​ല്ല്യാ​ണം​ ​ക​ഴി​ച്ചാ​ൽ​ ​പ്ര​ഷ​ർ​ ​കൂ​ടും.​ ​എ​ന്റെ​ ​ചു​റ്റും​ ​ഞാ​ന​ത് ​കാ​ണു​ന്നു​ണ്ട്.​ ​എ​ന്റെ​ ​സ്വ​ഭാ​വം​ ​എ​നി​ക്ക് ​ന​ന്നാ​യി​ ​അ​റി​യാം.​ ​ഈ​സി​യാ​യി​ ​ഹാ​ൻ​ഡി​ൽ​ ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന​ ​ഒ​രാ​ള​ല്ല​ ​ഞാ​ൻ.​ ​ഈ​ഗോ​യി​സ്റ്റി​ക്കും​ ​ദേ​ഷ്യ​ക്കാ​രി​യും​ ​ആ​ണ്.​ ​എ​ന്റെ​ ​കൂ​ടെ​ ​നി​ന്നാ​ൽ​ ​മ​റ്റെ​യാ​ൾ​ക്കും​ ​ഈ​ഗോ​ ​അ​ടി​ക്കും.​ ​എ​ല്ലാ​വ​രെ​യും​ ​ഒ​രു​പോ​ലെ​ ​ട്രീ​റ്റ് ​ചെ​യ്യു​ന്ന​ ​ആ​ളാ​ണ്.​ ​അ​തൊ​ക്കെ​ ​എ​ല്ലാ​വ​ർ​ക്കും​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ​റ്റി​ല്ല.​ ​പി​ന്നെ,​ ​നാ​ളെ​ ​ഒ​രാ​ൾ​ ​എ​ങ്ങ​നെ​യൊ​ക്കെ​ ​മാ​റു​മെ​ന്ന് ​ന​മു​ക്ക് ​അ​റി​യി​ല്ല​ല്ലോ.​ ​നാ​ള​യെ​ ​കു​റി​ച്ച് ​പ​റ​യാ​ൻ​ ​നാം​ ​ആ​ള​ല്ല.​ ​ത​ത്കാ​ലം​ ​വി​വാ​ഹം​ ​ക​ഴി​ക്കാ​ൻ​ ​പ്ലാ​നി​ല്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RENJINI HARIDAS, INTERIEW, RENJINI HARIDAS LATEST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.