SignIn
Kerala Kaumudi Online
Saturday, 25 April 2026 3.11 AM IST

പാഠപുസ്തക വിതരണം: ആദ്യഘട്ടം പൂർത്തിയായി

Increase Font Size Decrease Font Size Print Page
t

പാലക്കാട്: ജില്ലയിലെ സ്‌കൂളുകളിൽ അടുത്ത അദ്ധ്യായന വർഷത്തേക്കുള്ള ആദ്യഘട്ട പുസ്തക വിതരണം പൂർത്തിയായി. ഒന്നുമുതൽ പത്താംതരം വരെയുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്തത്. 15,11,434 പുസ്തകങ്ങളാണ് കുടുംബശ്രീ മുഖേന ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. 12 വിദ്യാഭ്യാസ ഉപജില്ലകളുടെ കീഴിലുള്ള 212 സൊസൈറ്റികൾ മുഖേന പുസ്തകങ്ങൾ സ്‌കൂളുകളിലേക്ക് കൈമാറി.
കഴിഞ്ഞ വർഷം കെ.ബി.പി.എസും കുടുംബശ്രീയും സംയുക്തമായാണ് പുസ്തക വിതരണം നടത്തിയത്. ഇത്തവണ കുടുംബശ്രീക്ക് മാത്രമാണ് ചുമതല. കെ.ബി.പി.എസ് ഷൊർണൂർ ബുക്ക് ഡിപ്പോയിൽ എത്തിച്ച പുസ്തകങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ തരംതിരിച്ചാണ് വാഹനത്തിൽ വിവിധ സെന്ററുകളിൽ എത്തിച്ചത്. ഇതിനായി ഒരു സൂപ്പർവൈസർ, തരംതിരിക്കുന്നതിന് ഒമ്പതു പേർ, വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിന് നാലുപേർ എന്നിങ്ങനെ 14 കുടുംബശ്രീ അംഗങ്ങളാണ് പ്രവർത്തിക്കുന്നത്.
മേയ് പകുതിയോടെ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ ലഭ്യമാക്കും. പത്താംതരം, പ്ലസ് ടു പരീക്ഷകളെ ബാധിക്കാത്ത തരത്തിലാണ് വിതരണം. അടുത്തഘട്ടം പുസ്തകങ്ങളെത്തുന്ന മുറയ്ക്ക് വിതരണം ചെയ്യും.

TAGS: LOCAL NEWS, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.