ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന ദേശീയ തലസ്ഥാനത്ത് നൈറ്റ് കർഫ്യൂവിന് പുറമെ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന വാർത്തകൾ അദ്ദേഹം തള്ളി. നിലവിൽ ഏഴ് മുതൽ പത്തുദിവസത്തേക്കുള്ള വാക്‌സിൻ മാത്രമാണ് സ്റ്റോക്കുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിലെ പ്രധാന കൊവിഡ് ആശുപത്രിയായ
എൽ.എൻ.ജെ.പിയിലെ സാഹചര്യം കേജ്‌രിവാൾ വിലയിരുത്തി. നിലവിൽ ഡൽഹിയിലെ പ്രതിദിന രോഗികളുടെ എണ്ണം 8000 കടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |