വടക്കാഞ്ചേരി: ദേശമംഗലത്ത് കണ്ണിന് കാഴ്ചയില്ലാത്ത പിതാവിനെ മകൻ വെട്ടിക്കൊന്നു. ദേശമംഗലം തലശ്ശേരി ശൈര്യം പറമ്പിൽ മുഹമ്മദിനെ (77) ആണ് മകൻ ജമാൽ (31) കഴുത്തിന് വെട്ടിക്കൊന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വീട്ടിൽ ഇവർ രണ്ടു പേരും മാത്രമാണ് താമസം. വഴക്കിനെ തുടർന്ന് വെട്ടുകത്തി കൊണ്ട് കഴുത്തിൽ വെട്ടിക്കൊല്ലുകയായിരുന്നു.
കഴുത്തിൽ ആറ് മുറിപ്പാടുകളുണ്ട്. കൊലയ്ക്ക് ശേഷം ജമാൽ വീട്ടിൽ നിന്നും പുറത്തു പോയി കട നടത്തുന്ന അയൽവാസിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ അയൽവാസി ഇബ്രാഹിം ഉടൻ മുഹമ്മദിന്റെ വീട്ടിലെത്തിയപ്പോൾ ചോര വാർന്ന് മുഹമ്മദ് മരിച്ച നിലയിൽ കിടക്കുന്ന് കണ്ടു.വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |