SignIn
Kerala Kaumudi Online
Saturday, 25 April 2026 11.39 AM IST

ജില്ലാ അതിർത്തിയിൽ പരിശോധന ശക്തമാക്കി പൊലീസ്

Increase Font Size Decrease Font Size Print Page
police
മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയായ കല്ലായിയിൽ അരീക്കോട് പൊലീസ് പരിശോധന നടത്തുന്നു.

അരീക്കോട്: കൊവിഡ് വ്യാപനത്തെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മലപ്പുറം -കോഴിക്കോട് ജില്ല അതിർത്തിയിൽ പൊലീസ് പരിശോധന ശക്തമാക്കി. അരീക്കോട് മുക്കം റോഡിൽ ജില്ലാ അതിർത്തി പങ്കിടുന്ന കല്ലായിലാണ് അരീക്കോട് പൊലീസ് പരിശോധന നടത്തിയത്. ഈ റൂട്ടിൽ വരുന്ന വാഹനങ്ങൾ പരിശോധിച്ച് സത്യവാങ്മൂലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് യാത്രക്കാരെ യാത്ര ചെയ്യാനായി അനുവദിച്ചത്. ചില അത്യാവശ്യമുള്ള വാഹനങ്ങളും, നേരത്തെ നിശ്ചയിച്ച കല്യാണ വാഹനങ്ങളും, ചരക്ക് വാഹനങ്ങളും മാത്രമാണ് കഴിഞ്ഞ ദിവസം ഇതുവഴി സഞ്ചരിച്ചത്. മുഴുവൻ വാഹനങ്ങളും പൊലീസ് തടഞ്ഞ് നിർത്തി പരിശോധന നടത്തുന്നുണ്ട്. ഹെൽമറ്റ് ധരിക്കാതെ വന്നവർക്കും, മാസ്‌ക്ക് ഇല്ലാതെ വന്നവർക്കും ഫൈൻ ഈടാക്കുകയും ചെയ്തു. ഇരുവശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളേയും പൊലീസ് പരിശോധിച്ചതിന് ശേഷമാണ് യാത്രക്കനുവധിക്കുന്നത്. അരീക്കോട് എസ്.ഐ . വിമലിന്റെ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.