കോട്ടയം: ജില്ലയിൽ ഇന്ന് 35 കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടക്കും. 18 കേന്ദ്രങ്ങളിൽ രാവിലെ ഒൻപതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെയും 17 ഇടങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലുവരെയാണ് കൊവിഷീൽഡ് വാക്‌സിൻ നൽകുക. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രം അനുവദിച്ചു കിട്ടിയവർക്കുമാത്രമാണ് വാക്‌സിൻ ലഭിക്കുക.
രാവിലെ 9 മുതൽ 2 വരെ:
ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം, കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം, കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം, കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം, കരൂർ പ്രാഥമികാരോഗ്യ കേന്ദ്രം, മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം, മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം, മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം, മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം, മുരിക്കുംവയൽ കുടുംബക്ഷേമ കേന്ദ്രം, നാട്ടകം കുടുംബാരോഗ്യ കേന്ദ്രം, പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം, പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം, സർഗ്ഗക്ഷേത്ര ഓഡിറ്റോറിയം ചെത്തിപ്പുഴ, തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം, വാഴൂർ കുടുംബാരോഗ്യ കേന്ദ്രം, വെള്ളൂർ കുടംബാരോഗ്യ കേന്ദ്രം.
രാവിലെ 9 മുതൽ 4 വരെ:
അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, ബേക്കർ മെമ്മോറിയൽ സ്‌കൂൾ കോട്ടയം, ചങ്ങനാശേരി ജനറൽ ആശുപത്രി, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം, ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം, ഏറ്റുമാനൂർ സാമൂഹികാരോഗ്യ കേന്ദ്രം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രം, കോട്ടയം മെഡിക്കൽ കോളേജ്, പാലാ ജനറൽ ആശുപത്രി, രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക ആശുപത്രി, വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |