പത്തനംതിട്ട: പുനലൂർ പാസഞ്ചർ ട്രെയിനിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പൊലീസ് പിടിയിൽ. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ചിറ്റാറിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെക്കുറിച്ച് ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ചിലരാണ് പൊലീസിൽ വിവരം നൽകിയത്.
ഇതേതുടർന്ന് പൊലീസ് അന്വേഷിച്ചെത്തുകയും ഇയാൾ ഒളിവിൽ താമസിച്ചിടത്തുനിന്നും നിന്നുംമറ്റൊരു സ്ഥലത്തേയ്ക്കു പോകുന്നതിനിടെ വഴിയിൽ വച്ച് പിടികൂടുകയുമായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ചെങ്ങന്നൂരിലേക്കുള്ള ട്രെയിനിൽ കയറിയ മുളംതുരുത്തി സ്വദേശിനി കവർച്ചയ്ക്ക് ഇരയായത്.
യുവതിയെ സ്ക്രൂഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണവും ആഭരണങ്ങളും ഊരിവാങ്ങുകയായിരുന്നു പ്രതി. തുടർന്ന് ബാബുക്കുട്ടൻ യുവതിയെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയുടെ പരുക്ക് ഗുരുതരമായിരുന്നില്ല.
content highlights: babbukuttan who attecked woman on train arrested.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |