കോഴിക്കോട്: ബംഗാളിലെ തൃണമൂൽ കലാപത്തിനെതിരെ അവിടെ സി.പി.എം, കോൺഗ്രസ് ഘടകങ്ങൾ ശക്തമായി രംഗത്തുവന്നിട്ടും ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുന്നത് തീർത്തും ലജ്ജാകരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര മന്ത്രി വി. മുരളീധരന് നേരെ മിഡ്നാപൂരിൽ നടന്ന തൃണമൂൽ കോൺഗ്രസ് അതിക്രമത്തിനെതിരെ ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബംഗാളിൽ മുമ്പ് സി.പി.എം നീങ്ങിയ അക്രമത്തിന്റെ വഴിയേതന്നെയാണ് മമതയും പോകുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ അക്രമം ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ മാദ്ധ്യമങ്ങൾ ബംഗാളിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ഒ. ബി. സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |