SignIn
Kerala Kaumudi Online
Saturday, 16 May 2026 6.21 AM IST

സേവാഭാരതിക്കാർ എങ്ങനെ പൊലീസിനൊപ്പം ഡ്യൂട്ടി ചെയ്തു? ടി സിദ്ദിഖിന് മറുപടിയുമായി സന്ദീപ് വാര്യർ

sandeep-varrier

പാലക്കാട് സേവാഭാരതി യൂണിഫോം ധരിച്ച സന്നദ്ധപ്രവർത്തകർ പൊലീസിനൊപ്പം വാഹന പരിശോധന നടത്തിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാര്യർ.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന്റെ അധികാരം സേവാഭാരതിയ്ക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് സന്ദീപ് വാര്യർ കുറിപ്പിലൂടെ മറുപടി നൽകിയിരിക്കുന്നത്. സേവാഭാരതിക്കാർ എങ്ങനെ പൊലീസിനൊപ്പം ഡ്യൂട്ടി ചെയ്തുവെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പാലക്കാട്ടെ പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ.ഇ.കൃഷ്ണദാസിനെ വിളിച്ച് പോലീസിനെ സഹായിക്കാൻ കുറച്ച് വളണ്ടിയേഴ്സിനെ വേണം എന്ന് ആവശ്യപ്പെടുന്നു. വൈസ് ചെയർമാൻ സേവാഭാരതി, ഡിവൈഎഫ്ഐ, യുവമോർച്ച, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകളുടെ പാലക്കാട് നഗരത്തിലെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെ വിളിക്കുന്നു. തുടർന്ന് ഡിവൈഎഫ്ഐ 10 പേരുടെ ലിസ്റ്റ് നൽകുന്നു .

യുവമോർച്ച 10 പേരുടെ ലിസ്റ്റ് നൽകുന്നു. സേവാഭാരതി 20 പേരുടെ ലിസ്റ്റ് നൽകുന്നു . എല്ലാം പോലീസിന് കൈമാറുന്നു യൂത്ത് കോൺഗ്രസ് ലിസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ വീണ്ടും വൈസ് ചെയർമാൻ വിളിക്കുന്നു . ലഭിക്കുന്നില്ല . കാള പെറ്റു എന്ന് കേട്ടതോടെ ടി.സിദ്ദീഖ് കയറെടുക്കുന്നു . പുറകെ ചില മാധ്യമങ്ങളും. നാട്ടിലിറങ്ങി നാട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുമ്പോൾ വിയർപ്പിൻ്റെ അസുഖമുള്ളവരാണ് സിദ്ദീഖിൻ്റെ യൂത്ത് കോൺഗ്രസുകാർ . നാട്ടുകാർക്ക് ഒരു ഉപയോഗവും ഇല്ലെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാൻ കോൺഗ്രസുകാർ മുന്നിലുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SANDEEP G VARRIER, FB POST, SEVABHARATHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA