SignIn
Kerala Kaumudi Online
Saturday, 16 May 2026 9.10 PM IST

കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം; 26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ, പ്രഖ്യാപനവുമായി പ്രധാനമന്ത്രി

narendra-modi

ന്യൂഡൽഹി: കൊവിഡ് മുന്നണി പോരാളികൾക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഒരു ലക്ഷം മുന്നണി പോരാളികൾക്ക് ആറ് വ്യത്യസ്‌ത കോഴ്‌സുകളിലാണ് പ്രത്യേക പരിശീലനം നൽകുകയെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബേസിക് കെയർ ഹെൽപ്പർ, ഹോം കെയർ ഹെൽപ്പർ, അഡ്വൈസ് കെയർ ഹെൽപ്പർ, മെഡിക്കൽ ഇൻസ്ട്രമെന്‍റ് ഹെൽപ്പർ, എമർജൻസി കെയർ ഹെൽപ്പർ, സാമ്പിൾ കളക്ഷൻ ഹെൽപ്പർ എന്നീ വിഭാ​ഗങ്ങളിലാണ് മുന്നണി പോരാളികൾക്ക് പരിശീലനം നൽകുക.

26 സംസ്ഥാനങ്ങളിലായി 111 പരിശീലന കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സ്‌കിൽ ഇന്ത്യ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുകയെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, PRIME MINISTER, COVID, HEALTH WORKERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360