തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് എം.സി ജോസഫൈൻ രാജിവച്ചത് നല്ല തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'അവരെ രക്ഷപ്പെടുത്താൻ ന്യായീകരണ ക്യാപ്‌സൂൾ വരെ ഇറക്കി, ഡി.വൈ.എഫ്.ഐ വരെ ജോസഫൈനെ ന്യായീകരിച്ച് രംഗത്തുവന്നു. അത് വിലപ്പോവില്ലെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക എന്ന തീരുമാനം എടുക്കേണ്ടി വന്നത്. ഇങ്ങനെയൊരു തീരുമാനമെടുത്തത് നല്ലത് എന്ന്തന്നെ താൻ പറയും' വി.ഡി സതീശൻ പ്രതികരിച്ചു.
കടക്കെണിയിലായ മാതാപിതാക്കളുടെ അടുത്ത് തിരിച്ചുചെന്ന് അവർക്ക് വീണ്ടും ഭാരമാകരുതെന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത്. പാവപ്പെട്ട പെൺകുട്ടികളിൽ ആത്മവിശ്വസം വളർത്തി നിങ്ങൾക്ക്ഞങ്ങളുണ്ട്,നിങ്ങൾക്ക് താങ്ങും തണലുമായി ഞങ്ങളുണ്ടാകും എന്ന ആത്മവിശ്വാസം കൊടുക്കേണ്ട സ്ഥാപനത്തിന്റെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നൊരാൾ ഇത്തരം പ്രസ്‌താവന നടത്തിയത് സ്ഥാപനത്തിന്റെ നിലനിൽപിനെയും അതിന്റെ സവിശേഷതയും ബാധിക്കുന്ന തരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അൽപംകൂടി നേരത്തെ രാജിവയ്‌പ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ഗുണം കിട്ടിയേനെയെന്നും വി.ഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |