തിരുവനന്തപുരം: കന്നട എഴുത്തുകാരനും സംവിധായകനുമായ ഗിരീഷ് കർണാടിന്റെ പേരിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന സ്മാരക വേദിയുടെയും നാഷണൽ തിയേറ്ററിന്റെയും സമഗ്രസംഭാവനയ്ക്കുള്ള പ്രഥമ അവാർഡിന് ഡോ. രാജാ വാര്യർ അർഹനായി. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വിവിധ രംഗകലകളുമായി ബന്ധപ്പെട്ട് രചിച്ച മുപ്പതോളം ഗ്രന്ഥങ്ങൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. ഡോ. ജോളി പുതുശ്ശേരി, ഡോ. ആർ.ബി. രാജലക്ഷ്മി, കൊടുമൺ ഗോപാലകൃഷ്ണൻ, വിനോദ് നാരായണൻ എന്നിവരടങ്ങിയതാണ് ജൂറി. ആഗസ്റ്റ് 6ന് കൊല്ലം പ്രസ് കള്ബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അവാർഡ് സമ്മാനിക്കുമെന്ന് ചെയർമാൻ കെ.എം. എബ്രഹാം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |