SignIn
Kerala Kaumudi Online
Friday, 26 April 2024 9.47 PM IST

ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം എസ്. സോമനാഥിന്

ss

തിരുവനന്തപുരം: വി.എസ്.എസ്.സി ഡയറക്ടർ എസ്.സോമനാഥിന് ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം. അരലക്ഷം രൂപയും മെമന്റോയും അടങ്ങുന്നതാണ് ഡോ.സുകുമാർ അഴീക്കോട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം. വിദ്യാഭ്യാസ മേഖലയിലെ ജീവകാരുണ്യ പ്രവർത്തങ്ങളെ മുൻനിറുത്തിയുള്ള സേവനങ്ങളെ പരിഗണിച്ച് പ്രഥമ അദ്ധ്യാപക അവാർഡ് വയനാട് നൂൽപ്പുഴ ഹൈസ്കൂൾ അദ്ധ്യാപകനായ ഡോ. എം.പി. വാസുവിന് സമ്മാനിക്കും.10,​000 രൂപയും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. ആദിവാസി ഗോത്ര വിഭാഗത്തിലെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിനും അവരുടെ തുടർപഠനത്തിനും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി 20 വർഷമായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സേവകനാണ് ഡോ.വാസു. ആഗസ്റ്റ് ആദ്യവാരത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അറിയിച്ചു. ഡോ.കെ.സുധാകരൻ ചെയർമാനും കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു,​ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ സീനിയർ ശാസ്ത്രജ്ഞനും ജല വിജ്ഞാന വിഭാഗത്തിന്റെയും അന്തരീക്ഷ പഠന വിഭാഗത്തിന്റെയും മേധാവിയുമായ ഡോ. ഡി. പദ്മലാൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

രാജ്യത്തെ അഭിമാനമുയർത്തുന്ന ബഹിരാകാശ ശാസ്ത്രമേഖലയിൽ നൽകിയ സമഗ്രസംഭാവനകളും ജനങ്ങളിൽ ശാസ്താഭിമുഖ്യം വളർത്താൻ സ്വീകരിച്ച നടപടികളും പരിഗണിച്ചാണ് എസ്. സോമനാഥിന് അവാർഡ് നൽകാൻ തീരുമാനിച്ചത്. ബഹിരാകാശ ശാസ്ത്രജ്ഞരിൽ പ്രമുഖനായ അദ്ദേഹം ഐ.എസ്.ആർ.ഒയുടെ പി.എസ്. എൽ.വി, ജി.എസ്. എൽ.വി വിക്ഷേപണറോക്കറ്റുകളുടെ നിർമ്മാണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആലപ്പുഴ തുറവൂർ സ്വദേശിയാണ്. ഭാര്യ: തിരുവനന്തപുരം ജി.എസ്.ടി ഭവനിലെ സൂപ്രണ്ട് വത്സലാകുമാരി, മക്കൾ: മാധവ്, മാലിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.