പത്തനംതിട്ട: പന്തളം പാലസ് സൊസൈറ്റിയുടെ കെ. രാമവർമ്മ സാഹിത്യ പുരസ്കാരത്തിന് 30 വയസിൽ താഴെയുളള സർവകലാശാല / കോളേജ് വിദ്യാർത്ഥികളിൽ നിന്ന് മലയാളത്തിലുള്ള ചെറുകഥകൾ ക്ഷണിക്കുന്നു. 10,001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. എട്ടു ഫുൾപേജിൽ കവിയാൻ പാടില്ലാത്ത ചെറുകഥയോടൊപ്പം രചയിതാവിന്റെ മേൽവിലാസവും ഫോൺനമ്പറും പ്രായവും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന്റെയും പഠിക്കുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഉണ്ടായിരിക്കണം. അയക്കേണ്ട വിലാസം: ആർ.കെ. ജയകുമാരവർമ്മ, ജനറൽ സെക്രട്ടറി, പാലസ് വെൽഫയർ സൊസൈറ്റി, പുത്തൻ പൂമുഖം കൊട്ടാരം പന്തളം പി.ഒ, പത്തനംതിട്ട, 689501, ഫോൺ: 8921113535. രചനകൾ അയക്കേണ്ട അവസാന തീയതി: ഒക്ടോബർ 31.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |