മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻനായരുടെ കഥകൾ ചേർത്ത് നെറ്റ്ഫ്ളിക്സ് ചിത്രം ഒരുങ്ങുന്നു. എം.ടി.യുടെ എട്ട് കഥകളുടെ ആന്തോളജിയാണ് ഒരുങ്ങുന്നത്. ഇതിൽ ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനാണ് നായകൻ. സിനിമയുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രത്തിൽ ബിജുമേനോൻ ആണ് നായകൻ. എം.ടിയുടെ ശിലാലിഖിതം ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |