ഹൈദരാബാദ്: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ സിനിമാതാരങ്ങളായ റാണ ദഗുബാട്ടി, രാകുൽ പ്രീത് സിംഗ്, രവി തേജ എന്നിവർക്ക് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. ഈ മാസം എട്ടിനാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം തെലങ്കാനയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങൾക്ക് വിതരണം ചെയ്യാനാണെന്ന സൂചനകൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണിത്. കളളപ്പണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂവരോടും ഇ.ഡി ആവശ്യപ്പെട്ടിരുന്നു. 30 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതിൽ 12 കേസുകളാണ് രജിസ്റ്റർ ചെയ്തത്.