തിരുവനന്തപുരം: കെ.ടി.ജലീലിനെ താൻ തള്ളിയിട്ടില്ലെന്നും ജലീൽ സി.പി.എമ്മിന്റെ നല്ല രീതിയിലുള്ള സഹയാത്രികനാണെന്നും ഇനിയും അങ്ങനെ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ല. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പരിഹരിക്കാൻ സഹകരണ വകുപ്പുണ്ട്. അതിന് ഇ.ഡി വരേണ്ട കാര്യമില്ല. അങ്ങനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇ.ഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീലും വ്യക്തമാക്കിയതാണ്.
കുഞ്ഞാലിക്കുട്ടി ലീഗ് നേതാവാണ്. അദ്ദേഹം സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും അറിയാം. അവരുമായി സി.പി.എമ്മിനുള്ള നിലപാടും എല്ലാവർക്കും അറിയാം. ചന്ദ്രികയുമായി ബന്ധപ്പെട്ട വിഷയമാണ് ജലീൽ ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |