
ചങ്ങനാശേരി: പൊതുവിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും എസ്.എസ്.കെ.യും സംയുക്തമായി സംഘടിപ്പിക്കുന്ന 'മക്കൾക്കൊപ്പം' രക്ഷാകർതൃ ശാക്തീകരണ പരിപാടി ഇത്തിത്താനം ഗവ. എൽ.പി സ്‌കൂളിൽ തുടക്കമായി. കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എസ്.എ രാജീവ് ക്‌ളാസ് നയിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ പി. ആർ. ഫൈസൽ, സീനിയർ അദ്ധ്യാപിക ഷേർളി ആന്റണി, പി.ടി.എ പ്രസിഡന്റ് കെ.കെ രവീന്ദ്ര റോയി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |