
കൊച്ചി: ജില്ലാതല പട്ടയമേളയുടെ ഭാഗമായുള്ള 58 പട്ടയങ്ങൾ ജില്ലാ കളക്ടർ ജാഫർ മാലിക് വിതരണം ചെയ്തു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പട്ടയ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് നിശ്ചിത എണ്ണം പട്ടയങ്ങൾ കളക്ടറേറ്റിൽ വിതരണം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി ജില്ലയിൽ 530 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന ചടങ്ങിൽ 58 കുടുംബങ്ങൾക്കുള്ള പട്ടയങ്ങൾ കൈമാറി. ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, മറ്റ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. താലൂക്ക് കേന്ദ്രങ്ങളിലാണ് പട്ടയങ്ങൾ വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |