കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവും അഴിമതിക്കുമെതിരെ എ.ഐ.വൈ.എഫ് വെട്ടിക്കവല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. വെട്ടിക്കവല ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടന്ന ധർണ ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജെ.എസ്.ജോമോൻ അദ്ധ്യക്ഷനായി. രാഹുൽ രാജീവ്, എം. മഹേഷ്, എം.എസ്.ഗിരീഷ്, ആർ.ശരവണൻ, ടി. എസ്. ജയചന്ദ്രൻ, ചന്ദ്രകുമാർ, സുജിത്ത്, ഇർഷാദ്, ശ്രീജ അജികുമാർ, വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ദീപാ വേണു, ശ്രീനി നൗഫൽ, നിജു സേതുനാഥ് ,റെജിപച്ചൂർ അരുൺ കൃഷ്ണ, ആൽവിൻ ,അരവിന്ദ് ,അജിത്ത് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ കോലവും കത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |