SignIn
Kerala Kaumudi Online
Monday, 09 March 2026 11.07 PM IST

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷം നാളെ

Increase Font Size Decrease Font Size Print Page
xp
ഓച്ചിറയിലെ ഇരുപത്തിയെട്ടാം ഓണാഘോഷം ഇത്തവണയും ആചാരത്തിലൊതുങ്ങുമ്പോൾ ഉത്സവകാല ഓർമ്മയിൽ ഓച്ചിറയിലെ കെട്ടു കാളയുടെ ചിത്രം വരയ്ക്കുന്ന ഹരിപ്രിയ .ആറാം ക്ലാസുകാരിയായ ഹരിപ്രിയ കുലശേഖരപുരം ചിറ്റൂർ മേക്കതിൽ ഉത്തമൻ്റെ മകളാണ്.

തഴവ: കൊവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം നാളെ ആചാരപരമായി മാത്രം നടക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തേ തുടർന്ന് പൊതുജനങ്ങളെ പൂർണമായും ഒഴിവാക്കിയായിരിക്കും ചടങ്ങുകൾ നടത്തുന്നത്. ഇതിനായി ഒരു ജോഡി ചെറിയ കെട്ടുകാളയെ ക്ഷേത്ര ഭരണ സമിതിയുടെ മേൽനോട്ടത്തിൽ അണിയിച്ചൊരുക്കി വൈകിട്ട് മൂന്ന് മണിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയ്ക്കും. ഓണാട്ടുകരയിലെ വിവിധ ക്ഷേത്ര കരകളിൽ നിന്നായി ചെറുതും വലുതുമായ ഇരുന്നൂറിൽപ്പരം കെട്ടുകാളകളെയായിരുന്നു 28-ാം ഓണാഘോഷത്തിന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചിരുന്നത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുത്തിരുന്ന ഉത്സവം കൊവിഡ് ഭീഷണിയെ തുടർന്ന് ഇത് രണ്ടാം തവണയാണ് പ്രതീകാത്മകമായി നടത്തുന്നത്. നിലവിലെ സാമുഹ്യ സാഹചര്യം പരിഗണിച്ച് ഭക്തജനങ്ങൾ ക്ഷേത്ര ഭരണ സമിതിയുമായി സഹകരിയ്ക്കണമെന്ന് സെക്രട്ടറി ഇൻ ചാർജ് കളരിക്കൽ ജയപ്രകാശ് അറിയിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.