തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ഇന്ന് മുതൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ആശംസാകാർഡുകളയയ്ക്കും. സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തിരൂർ പോസ്റ്റ് ഓഫീസിൽ നിന്ന് സന്ദേശമയച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചാരണത്തിൽ പങ്കാളികളാക്കും. മറ്റു നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടിയുടെ ഭാഗമാവും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പി.കെ. കൃഷ്ണദാസും നേതൃത്വം നൽകും. കാസർകോട്ട് എ.പി. അബ്ദുള്ളക്കുട്ടി, കോഴിക്കോട് എം.ടി രമേശ്, പാലക്കാട് സി. കൃഷ്ണകുമാർ, തൃശൂർ എ.എൻ. രാധാകൃഷ്ണൻ, എറണാകുളം ഡോ. കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ട പി. സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |