ലണ്ടൻ : ന്യൂസിലാൻഡ് പുരുഷ ടീം സുരക്ഷാ ഭീഷണിയെ തുടർന്ന് പാകിസ്ഥാൻ പര്യടനത്തിൽനിന്ന് പിൻമാറിയതിനു പിന്നാലെ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന വനിതാ ടീമിന് ബോംബ് ഭീഷണി. ഇതേത്തുടർന്ന് ന്യൂസിലാൻഡ് ടീമിനുള്ള സുരക്ഷ വർധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്.