SignIn
Kerala Kaumudi Online
Saturday, 27 April 2024 3.57 AM IST

കാരുണ്യ പ്രവർത്തനങ്ങൾക്ക് സി.വിഷ്ണുഭക്തൻ മാതൃക : വി. ശശി എം.എൽ.എ

financial-help-
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധനരോഗികൾക്ക് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ മാസം തോറും നൽകി വരുന്ന ധനസഹായ വിതരണം വി.ശശി എം.എൽ.എ നിർവഹിക്കുന്നു. സി. വിഷ്ണുഭക്തൻ, ആർ.സുഭാഷ്, ജയശ്രീ, ഫിറോസ് ലാൽ, ജോസഫിൻ മാർട്ടിൻ, ഡോ. ശബ്നം,മഹേഷ്, ശിവദാസ് എന്നിവർ സമീപം

തിരുവനന്തപുരം : കാരുണ്യ പ്രവർത്തനങ്ങൾക്ക് ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ മാതൃകയാണെന്ന് വി. ശശി എം.എൽ.എ പറഞ്ഞു.ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ 25 ഡയാലിസിസ് രോഗികൾക്കും സൂപ്രണ്ട് നിർദ്ദേശിക്കുന്ന 25 നിർദ്ധനരായ കാൻസർ രോഗികൾക്കും ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്‌ണുഭക്തൻ അഞ്ചു വർഷമായി മാസംതോറും നൽകുന്ന ധനസഹായത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.എൽ.എ.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷിന്റെ മുൻകാല പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ആ മാതൃക പിന്തുടരുന്നത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സഹായകരമാകുമെന്നും ചടങ്ങിൽ സംസാരിച്ച വിഷ്ണുഭക്തൻ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ആർ. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, വൈസ് പ്രസിഡന്റ് ഫിറോസ് ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ജോസഫിൻ മാർട്ടിൻ, ചിറയിൻകീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷബ്നം, ലേ സെക്രട്ടറി മഹേഷ്, ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ നിർദ്ധനരോഗികൾക്ക് ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ മാസം തോറും നൽകിവരുന്ന ധനസഹായ വിതരണം വി.ശശി എം.എൽ.എ നിർവഹിക്കുന്നു. സി. വിഷ്ണുഭക്തൻ, ആർ. സുഭാഷ്, ജയശ്രീ, ഫിറോസ് ലാൽ, ജോസഫിൻ മാർട്ടിൻ, ഡോ. ശബ്നം, മഹേഷ് ശിവദാസ് എന്നിവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.