തെങ്ങമം: പള്ളിക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷി പാഠശാല സംഘടിപ്പിക്കുന്നു. 25 ന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യും. തേനീച്ചവളർത്തലിൽ ആദ്യ പരിശീലനം പെരിങ്ങനാട വഞ്ചിമുക്ക് അശ്വതി ഭവനത്തിൽ കൃഷ്ണപിള്ള യുടെ വസതിയിൽ നടക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് 40% സബ്‌സിഡിയിൽ തേനീച്ചപെട്ടി, കോളനി, അനുബന്ധ ഉപകരണങ്ങൾ എന്നിവ ഹോർട്ടി കോർപ് മുഖേന ലഭ്യമാക്കി നൽകുന്നതാണെന്ന് പള്ളിക്കൽ കൃഷി ഓഫീസർ അറിയിച്ചു.