സുൽത്താൻ ബത്തേരി: ആദിവാസി നേതാവ് സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ശബ്ദം പരിശോധിക്കാൻ കോടതി ഉത്തരവ്. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുരേന്ദ്രനോടൊപ്പം ജെ ആർ പി നേതാവ് പ്രസീത അഴീക്കോടിന്റെ ശബ്ദവും പരിശോധിക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ ഇരുവരുടേയും ശബ്ദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിച്ചിരുന്നു.
അടുത്ത മാസം 11ന് കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ഇരുവരും ശബ്ദ സാമ്പിളുകൾ നൽകണം. എൻ ഡി എ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് കോഴ നൽകിയെന്നാണ് കേസ്. കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയും പ്രസീത സാക്ഷിയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |