കോട്ടയം: മന്ത്രി വി എൻ വാസവൻ കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയിൽ വച്ചാണ് ഇമാം ഷംസുദ്ദീൻ മന്നാനി മന്ത്രിയെ കണ്ടത്. മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇമാം രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിയുടെ പരാമർശങ്ങൾ കാരണം തങ്ങളുടെ സമൂഹത്തിനുണ്ടായ വേദന അദ്ദേഹവുമായി പങ്കുവച്ചെന്ന് ഇമാം പിന്നീട് പറഞ്ഞു.
നാർക്കോടിക്ക് ജിഹാദ് വിഷയം ഉയർന്നപ്പോൾ സമാധാന ശ്രമമെന്നോണം സി എസ് ഐ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനുമായി ഇമാം കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാർത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |