SignIn
Kerala Kaumudi Online
Thursday, 19 September 2024 2.06 AM IST

മാവോയിസ്റ്റ് ഭീഷണി; കേരളമുൾപ്പ‌ടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

Increase Font Size Decrease Font Size Print Page
amit-shah

ന്യൂഡൽഹി: മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചർച്ച നടത്തും. കേരളമുൾപ്പടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും.


മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളിയെക്കുറിച്ചും, സായുധ സേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും. നക്സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിന്‍റെ അജണ്ടയിലുണ്ട്.

ഒരു മാസത്തിനിടെ കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ രണ്ട് തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. കഴിഞ്ഞ ആഴ്ച ആയുധധാരികളായ മാവോയിസ്റ്റ് സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്റേഷൻ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയിരുന്നു. ഇവർ എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്‌തെന്ന് നാട്ടുകാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH, MAOIST, CHIEF MINISTERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.