കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനികൾ ഡീസൽ വില വീണ്ടും കൂട്ടി. 26 പൈസ വർദ്ധിച്ച് തിരുവനന്തപുരത്ത് 95.87 രൂപയായി. പെട്രോൾ വിലയിൽ മാറ്റമില്ല - 103.42 രൂപ. കഴിഞ്ഞ വെള്ളിയാഴ്ച ഡീസലിന് 23 പൈസ ഉയർന്നിരുന്നു.
25 പൈസ വർദ്ധിച്ച് 93.74 രൂപയാണ് കൊച്ചിയിൽ ഡീസൽ വില. പെട്രോളിന് 101.18 രൂപ. കോഴിക്കോട്ട് ഡീസൽ വില 26 പൈസ വർദ്ധിച്ച് 94.19 രൂപ; പെട്രോൾ വില 101.61 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |