SignIn
Kerala Kaumudi Online
Saturday, 27 April 2024 8.55 AM IST

വൈദ്യുതി മാത്രമല്ല കെ എസ് ഇ ബിയിൽ അടിപൊളി കാഴ്ചകളുമുണ്ട്, ലോക വിനോദ സഞ്ചാര ദിനത്തിൽ കേരള ഹൈഡൽ ടൂറിസത്തെകുറിച്ച് അറിയാം

idukki-dam-

ഇന്ന് ലോക വിനോദ സഞ്ചാര ദിനമാണ്. കേരളത്തെ പ്രകാശപൂരിതമാക്കാൻ സഹായിക്കുന്ന കെ എസ് ഇ ബിയുടെ ഡാമുകളിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തുന്നത്. ടൂറിസത്തിലൂടെ കൂടുതൽ പേരെ ആകർഷിക്കുന്നതിനായി കേരള ഹൈഡൽ ടൂറിസം പദ്ധതിയും കെ എസ് ഇ ബിക്കുണ്ട്. കെ എസ് ഇ ബിയുടെ ഡാമുകളിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ള വിനോദ സഞ്ചാര സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി രൂപീകരിച്ചിരിക്കുന്ന സ്ഥാപനമാണ് കേരള ഹൈഡൽ ടൂറിസം സെന്റർ. ഈ വിനോദ സഞ്ചാര ദിനത്തിൽ കെ എസ് ഇ ബിയുടെ ജലാശയ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം

1. ബാണാസുരസാഗർ, വയനാട്
ബാണാസുരസാഗർ അണക്കെട്ടിന്റെ ജല സംഭരണിയിലൂടെയുള്ള ബോട്ടിംഗ് വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ്. ഇവിടെ മനോഹരമായ ഒരു ഉദ്യാനവും ഉണ്ട്. ഇതുകൂടാതെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന അമ്യൂസ്‌മെന്റ്‌സോണും സിപ് ലൈനും ഇവിടുത്തെ സവിശേഷതകളാണ്.

2. മലബാർ ഹാവെൻ, കക്കയം, കോഴിക്കോട്
പ്രകൃതി രമണീയമായ മലനിരകൾക്കിടയിലുള്ള കക്കയം ജല സംഭരണയിലൂടെയുള്ള സ്പീഡ് ബോട്ട് യാത്ര വിനോദ സഞ്ചാരികളെ ഏറെ ആകർഷിച്ചു വരുന്നുണ്ട്. കുട്ടികൾക്കായുള്ള ഒരു പാർക്കും ഇവിടെയുണ്ട്.

3. ക്രീം കാസ്‌കേഡ്, ആഢ്യൻപാറ, മലപ്പുറം
ആഢ്യൻപാറ വെള്ളചാട്ടവും കുട്ടികളുടെ പാർക്കും കൂടാതെ ആഢ്യൻപാറ പവ്വർ ഹാസ് സന്ദർശനവും വിദ്യാർത്ഥികൾ അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാണ്.

4. ബ്ലോസം പാർക്ക് (ഹൈഡൽ പാർക്ക്), മുന്നാർ
മൂന്നാർ ഹൈഡൽ പാർക്കിലുള്ള ഉദ്യാനം ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന കേന്ദ്രമാണ്. ഇവിടെ ഒരു സിപ് ലൈൻ പ്രവർത്തിക്കുന്നുണ്ട്, ഫിഷ്സ്പാ സാകര്യവും ഇവിടെയുണ്ട്. സന്ദർശകരുടെ ആവശ്യാനുസരണം വൈകുന്നേരങ്ങളിൽ നടത്തുന്ന ക്യാമ്പ് ഫയർ ഇവിടുത്തെ ഒരു പ്രത്യേകതയാണ്.

5. സൺ മൂൺ വാലി ബോട്ടിംഗ് സെന്റർ, മാട്ടുപ്പെട്ടി
കുട്ടികൾക്കായുള്ള പാർക്കിന് പുറമെ 12ഡി തീയെറ്ററും, ഗെയിംസ് കോർണറും സന്ദർശകരെ ഏറെ ആകർഷിക്കാറുണ്ട്. മാട്ടുപ്പെട്ടി ജല സംഭരണിയിലൂടെയുള്ള ബോട്ടിംഗ്, സഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി പകരുന്നതാണ്.

6. ഡാം പെഡൽ ബോട്ടിംഗ് സെന്റർ, മാട്ടുപ്പെട്ടി
മാട്ടുപ്പെട്ടി ജല സംഭരണിയിൽതന്നെയുള്ള ഈ ഉപകേന്ദ്രത്തിൽ പെഡൽ ബോട്ടിംഗ് സാകര്യം ലഭ്യമാണ്.

7. എക്കോ പോയിന്റ് ബോട്ടിംഗ് സെന്റർ, മാട്ടുപ്പെട്ടി
മാട്ടുപ്പെട്ടി ജലസംഭരണിയിലുള്ള മറ്റൊരു ഉപകേന്ദ്രമായ ഇവിടെയും പെഡൽ ബോട്ടിംഗ് സാകര്യം ലഭ്യമാണ്.

8. ട്രൗറ്റ്ലഗൂൺ ബോട്ടിംഗ് സെന്റർ, കുണ്ടള
കുണ്ടള ജലസംഭരണിയോടു ചേർന്നുള്ള ഈ ക്രേനദ്രത്തിൽ വിനോദ സഞ്ചാരികൾക്ക് തുഴഞ്ഞ് പോകാവുന്ന ബോട്ട്, കൊറാക്കിൾ, ബാംബുറാഫ്റ്റ് തുടങ്ങിയ ജലയാന സാകര്യങ്ങളും ലഭ്യമാണ്.

9. എലിഫന്റ് അബോഡ് ബോട്ടിംഗ് സെന്റർ, ആനയിറങ്കൽ
കണ്ണുകൾക്ക് ഇമ്പംപകരുന്ന ദൃശ്യചാരുതയുള്ള ആനയിറങ്കൽ ജലസംഭരണിയിലൂടെയുള്ള ബോട്ടിംഗ് സഞ്ചാരികളെ ഏറെ ആകർഷിച്ചുവരുന്നു. കുട്ടികൾക്കായുള്ള ഒരു പാർക്കും ഇവിടെയുണ്ട്.

10. ഡ്യൂ വാലി ബോട്ടിംഗ് സെന്റർ, ശെങ്കുളം
ശെങ്കുളം ജല സംഭരണിയിലൂടെയുള്ള ബോട്ടിംഗ്, കുട്ടികളുടെ പാർക്ക്, കയാക്കിംഗ്, കൊറാക്കിൾ, ബാംബൂ റാഫ്റ്റ്, ഫിഷ് സ്പാ തുടങ്ങിയവ വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കാറുണ്ട്.

11. ഇടുക്കി ഡാം
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാം ആയ ഇടുക്കി ഡാമിനുമുകളിലൂടെയുള്ള ബഗ്ഗി കാറിലെ യാത്ര സഞ്ചാരികൾക്ക് ഹൃദ്യമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.

12. നാടുകാണി പവലിയൻ
മൂലമറ്റത്തുനിന്നും ഇടുക്കി ഡാമിലേയ്ക്ക് പോകുന്ന വഴിയിലുള്ള നാടുകാണി പവലിയനിലെ വ്യൂ പോയിന്റും കുട്ടികളുടെ പാർക്കും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കാറുണ്ട്.

13. ലോവർ മീൻമുട്ടി
തിരുവനന്തപുരം പാലോടിനടുത്തുള്ള ലോവർ മീൻമുട്ടി പവ്വർ ഹൌസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ ഉപകേന്ദ്രത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള ഗെയിംസ്, പാർക്ക് എന്നിവയും ബോട്ടിംഗും ലഭ്യമാണ്.

12. നാടുകാണി പവലിയൻ
മൂലമറ്റത്തുനിന്നും ഇടുക്കി ഡാമിലേയ്ക്ക് പോകുന്ന വഴിയിലുള്ള നാടുകാണി പവലിയനിലെ വ്യൂ പോയിന്റും കുട്ടികളുടെ പാർക്കും വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കാറുണ്ട്.

13. ലോവർ മീൻമുട്ടി
തിരുവനന്തപുരം പാലോടിനടുത്തുള്ള ലോവർ മീൻമുട്ടി പവ്വർ ഹൌസിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഈ ഉപകേന്ദ്രത്തിൽ കുട്ടികൾക്കുവേണ്ടിയുള്ള ഗെയിംസ്, പാർക്ക് എന്നിവയും ബോട്ടിംഗും ലഭ്യമാണ്.
കെ എസ് ഇ ബിയുടെ ജലാശയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സുസ്വാഗതം!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TIURISM, KSEB, WORLD TOURISM DAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.