പെരിന്തൽമണ്ണ: കീഴാറ്റൂർ പഞ്ചായത്തിലെ മുള്ള്യാക്കുർശി പാടശേഖരത്തിലെ ഒന്നാംവിള നെൽക്കൃഷിയുടെ കൊയ്ത്ത് ആഘോഷമാക്കി പാടശേഖരസമിതി. മുപ്പതേക്കറിലായിരുന്നു കൃഷി . ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അസീസ് പട്ടിക്കാട്, ബി.പി. സന്തോഷ്, പഞ്ചായത്തംഗങ്ങളായ സലാം, കെ. സാബിറ, കൃഷി ഓഫീസർ നസ്മി, കെ.വി. മുഹമ്മദാലി, എം.ടി. മുഹമ്മദാലി, എൻ.കെ. ഖാദർ, ഉസ്മാൻ കൊമ്പൻ എന്നിവർ പ്രസംഗിച്ചു. മുള്ള്യാകുർശി പാടശേഖരത്തിൽ അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കാൻ ജില്ലാപഞ്ചായത്ത് 25 ലക്ഷം അനുവദിച്ചതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |