തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വർദ്ധിപ്പിച്ചത്.തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ വില കൂട്ടുന്നത്. കൊച്ചിയിൽ ഡീസൽ വില ലിറ്ററിന് 94.58 രൂപയും, പെട്രോളിന് 101.70 രൂപയുമായി.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.70 രൂപയും, ഡീസലിന് 96.48 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 101.92 രൂപയും, ഡീസലിന് 94.82 രൂപയുമായി. 72 ദിവസത്തിന് ശേഷമാണ് പെട്രോൾ വില കൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |