കോവളം:വിദ്യാർത്ഥികൾക്ക് പാലിയേറ്റീവ് കെയർ എന്താണെന്ന് മനസിലാക്കികൊടുക്കുവാനും അവരെ പാലിയേറ്റീവ് കെയർ രംഗത്തേക്ക് കൊണ്ടുവരുന്നതിനുമായി പാലിയം ഇന്ത്യയുടെ സാൻസ് പെയിൻ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 2ന് വിവിധ സന്നദ്ധസംഘടനകളുമായി ചേർന്ന് വിദ്യാർത്ഥികളുടെ ഓൺലൈൻ സമ്മേളനം നടത്തും. നീതിപൂർവം സാന്ത്വന പരിചരണം ആരേയും വിട്ടുപോകാതെ എന്ന വിഷയം ആസ്പദമാക്കി പേപ്പറവതരണവും പോസ്റ്ററവതരണവും സംഘടിപ്പിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് അവാർഡും നൽകും. അപേക്ഷകൾ 30ന് മുമ്പ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9746745502.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |