SignIn
Kerala Kaumudi Online
Thursday, 19 May 2022 11.47 PM IST

മുൻ എം.എൽ.എ സി.എ.മാത്യു അന്തരിച്ചു

04-sob-c-a-mathew-mla

മല്ലപ്പള്ളി : 1987 മുതൽ 1991 വരെ കല്ലൂപ്പാറ എം.എൽ.എയായിരുന്ന കൊറ്റനാട് കുമ്പളന്താനം ചെറുകര കുടുംബാംഗം സി.എ. മാത്യു (87) അന്തരിച്ചു. 1980 ലും 1982 ലും കല്ലൂപ്പാറ നിയോജകമണ്ഡലത്തിൽ നിന്നും 1991ൽ ആറന്മുള മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് (എസ്) പ്രതിനിധിയാണ്.

22 വർഷം കൊറ്റനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പത്തനംതിട്ട ഡി.സി.സി (എസ്) അദ്ധ്യക്ഷനും തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. 1957, 1958, 1959 വർഷങ്ങളിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി വോളിബാൾ ടീം അംഗം, അമച്വർ അത്‌ലറ്റിക്‌സ് അസോസിയേഷൻ അംഗം എന്നീ നിലകളിലും ശ്രദ്ധനേടി. വലിയകുന്നം സെന്റ് മേരീസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററുമായിരുന്നു. ഭാര്യ : ഏലിയാമ്മ മാത്യു,

മക്കൾ : സുനിൽ, സുജ, സുമ, സുഷ. മരുമക്കൾ : പ്രദീപ്, സുരേഷ്, ജുമില.

സംസ്‌കാരം പിന്നീട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.