തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ ഇന്നു പുറത്തിറക്കും. ഒന്നു മുതൽ 7 വരെ ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലാണ് ക്ലാസ് ക്രമീകരിക്കേണ്ടത് എന്ന നിർദ്ദേശമുൾപ്പെടെ അതിലുണ്ടാവുമെന്നാണ് അറിയുന്നത്. എൽ.പി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേസമയം ഇരുത്താം. യു.പി മുതൽ ക്ലാസിൽ 20 കുട്ടികളാകാമെന്നും മാർഗ രേഖയിലുണ്ടാവും. സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയശേഷം ഉച്ചഭക്ഷണ വിതരണം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |